Saturday, 25 July 2009

കൂട്ടുകാരന്‍
കടല്‍കരയിലെ നനഞ്ഞമണ്ണില്‍ നീണ്ടുമെലിഞ്ഞ വിരലുകൊണ്ട് വെറുതെ കോറിവരച്ച് അവള്‍ അവനെ തന്നെ നോക്കിയിരുന്നു...

"എന്തെങ്കിലും പറയൂ ആനന്ദ്... അല്‍പം സമാശ്വാസ വാക്കുകളെങ്കിലും..."

എന്ത് പറയണമെന്നറിയാതെ നിസ്സഹായ ഭാവത്തോടെ ഇരിക്കാനെ അയാള്‍ക്ക് കഴിഞ്ഞുള്ളു... അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രാരാപ്തങ്ങള്‍ക്കിടയിലൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത് എങിനെയാണെന്ന്‌ അവളോട് പറഞ്ഞ് മനസ്സിലാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല...

ദീര്‍ഘമായ മൌനങ്ങള്‍ക്കും നിശ്വാസങ്ങള്‍ക്കുമിടയില്‍ അവള്‍ തന്റെ മനസ്സുപോലെ പ്രക്ഷുബ്ധമായ കടലിലേക്ക് നോക്കി... മോഹഭംഗം കൊണ്ട് തന്നെയാവാം കടല്‍കരയില്‍ തിരമാലകള്‍ തലതല്ലി മരിക്കുന്നത് എന്നവള്‍ക്ക് തോന്നി...

പിരിയുന്നതിനു മുന്‍പ് അവസാനമായി അവളുണര്‍ത്തിച്ച ആഗ്രഹം വളരെ വിഷമം നിറഞ്ഞതും അതിലുപരി ഉത്തരവദിത്വമേറിയതുമായിരുന്നു...
"നിങ്ങള്‍ പലപ്പോഴും ഉത്തരവാദിത്വങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നു"... എന്ന്‌ പതിവായി കുറ്റപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ അവളെയും ഉള്‍പ്പെടുത്താന്‍ അയാള്‍ക്ക് കഴിയാത്തത് കൊണ്ട് ആ ആഗ്രഹത്തിന്‌ അയാള്‍ വഴങ്ങി...
അന്ന്‌... രാത്രിയുടെ മൂന്നാം യാമത്തിലായിരുന്നു അവളുടെ ആഗ്രഹപ്രകാരമുള്ള അവരുടെ സമാഗമം... ലഹരിയെ കുറിച്ചുള്ള ആരുടെയോ മധുരശബ്ദത്തിലുള്ള വരികള്‍ അരണ്ട വെളിച്ചമുള്ള അവളുടെ മുറിയില്‍ നിറഞ്ഞു... നവോന്മേഷത്തിന്റെ ലഹരി അയാളുടെ സിരകളിലൂടെ പടര്‍ന്ന്‌ അവളിലേക്ക് ലയിച്ചു...അയാളുടെ മുടിയിഴകള്‍ക്കിടയിലൂടെ വിരലോടിച്ച് കൊണ്ട് അവള്‍ പറഞ്ഞു ..."ആനന്ദ്... ഈ രാത്രി പുലരാതിരുന്നെങ്കില്‍...!"
പുറത്ത് അവിഹിത ബന്ധമറിഞ്ഞതിന്റെ ബഹളം.... ആഗ്രഹപൂര്‍ത്തീകരണത്തിന്റെ നിര്‍വൃതിയിലാവാം അവള്‍ മന്ദഹസിക്കുക മാത്രം ചെയ്തു... അയാള്‍ ഒരു ഭീരുവിനെ പോലെ കട്ടപിടിച്ച് കിടക്കുന്ന ഇരുട്ടിലേക്ക് ഇറങ്ങി നടന്നു..
നടത്തം ക്രമേണ കാലങ്ങളില്‍ നിന്ന്‌ കാലങ്ങളിലേക്കുള്ള പ്രയാണമായിരുന്നു... ഒരു തീവണ്ടിയെ പോലെ സമാന്തരങ്ങളായ പാളങ്ങള്‍ക്ക് മുകളിലൂടെ കിതച്ചും ചൂളം വിളിച്ചും കൊണ്‍ടുള്ള യാത്ര...യാത്രയില്‍ ഒരു ആള്‍ തിരക്കേറിയ നഗരത്തില്‍ വെച്ച് അയാളവളെ കണ്ട് മുട്ടി... കയ്യില്‍ അയാളുടെ രൂപസാദൃശ്യമുള്ള കുഞുമായി അവള്‍... അപരിചിതത്വം വഴിയൊഴിഞ്ഞ നിമിഷത്തില്‍ അയാളെ ചൂണ്ടി കാണിച്ച് കൊണ്ട് അവള്‍ കുട്ടിയോട് ചോദിച്ചു...
" മോനെ, ഇതാരെന്നു അറിയുമോ..?"
"അച്ഛന്‍" എന്നു പറഞ്ഞു കൊടുക്കുമായിരിക്കും...അയാളുടെ മനസ്സ് അടുത്ത വാക്കറിയാനായ് കൊതിച്ചു..
കുട്ടി അറിയില്ലെന്ന അര്‍ത്ഥത്തില്‍ തലയാട്ടി..."
അമ്മേടെ പഴയ ഒരു കളികൂട്ടുകാരനാണ്‌..." അവള്‍ പരിഹാസ ചിരിയോടെ പറഞ്ഞു...
എന്ത് പറയണമെന്നറിയാതെ അയാള്‍ മിഴിച്ച് നില്‍ക്കുമ്പോള്‍ നഗരത്തിലെ തിരക്കിലെവിടെയോ കുട്ടിയും അവളും മറഞ്ഞിരുന്നു....

9 comments:

മുസ്തഫ പെരുമ്പറമ്പത്ത് said...

പുതിയ രചനയായ കൂട്ടുകാരന്‍ വായിച്ച് വിലയേറിയ അഭിപ്രായങ്ങള്‍ കുറിക്കുമെന്ന പ്രതീക്ഷയോടെ...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

തീം പല കഥകളിലും വായിച്ചതാണെങ്കിലും നന്നായി അവതരിപ്പിച്ചിരിക്കുന്നു. എങ്കിലും പെട്ടെന്ന് അവസാനിപ്പിച്ച പോലെ തോന്നുന്നു.

ABU NIHAD said...

നിരാശനാക്കി......
ഞാന് കരുതി നിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ഛായിരിക്കുമെന്ന്.....
അതാരായിരിക്കും... എന്ന ആകാംശയോടെയാണ് വായിക്കാന് തുടങ്ങിയത്...
സംഗതി വളരെ ചെറുതായിപ്പോയി........
വല്ലപ്പോഴും എഴുതുന്നതിന് പകരം... എപ്പോഴും എഴുതിക്കൊണ്ടിരിക്കുക.........

ponnu said...

ente muthu ezhudunna ethoru kathayum adipoli ayi vijayikatee ,

mumsy-മുംസി said...

നന്നായിട്ടുണ്ട്, തുടക്കമാണ്‌ എനിക്ക് ഏറെ ഇഷ്ടമായത് , മധ്യഭാഗം വളരെ സാധാരണമായി പോയ പോലെ തോന്നിയെങ്കിലും. 'പെട്ടെന്നു തീര്‍ന്നു പോയി' തുടങ്ങിയ കമന്റുകളോട് യോജിക്കാനാവുന്നില്ല. മിനിക്കഥ ചെറുതായി തന്നെ ഇരിക്കണം. അബൂനിഹാദ് പറഞ്ഞ അഭിപ്രായമാണ്‌ എനിക്കും ..തുടര്‍ച്ചയായി എഴുതുക എന്നത്

Anitha said...

കിടിലന്‍ പോസ്റ്റ്‌...
മലയാളിത്തമുള്ള മനോഹരമായ കഥ.
ഇനിയും ഇതു പോലുള്ള കഥകളും പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

Malayalam Songs said...

List your blog for FREE in Malayalam Blog Directory Powered By Malayalam Songs

യൂസുഫ്പ said...

എന്തോ മനസ്സിനെ തൃപ്തിപ്പെടുത്തിയില്ല.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

വെറും സാധരണയായ ഒരു കഥ....!