Saturday, 15 January 2011

അവിചാരിതം

അവിചാരിതമായി ലഭിച്ച സ്ഥലംമാറ്റം അലോസരപ്പെടുത്തിയത് അന്തിയുറങ്ങാന്‍ ഒരിടം തരപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു.. എന്റെ ശീലങ്ങള്ക്കനുയോജ്യമായഒരു മുറിയെ കുറിച്ച് പറഞ്ഞു തന്നത് വളരെ അടുത്ത ഒരു സുഹൃത്തും..
“നാല്പത്‌ വര്ഷത്തോളമായി പ്രവാസജീതം നയിക്കുന്ന ഹാജിക്ക.. നാട്ടിലോ ഇവിടെയോ സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത ആര്ക്കോ വേണ്ടി ജീവിക്കുന്ന ഒരു മഞ്ചേരിക്കാരന്‍.. മുറിയില്‍ തനിയെ താമസിക്കുന്നു..
വിശേഷണങ്ങള്‍ കേട്ടപ്പോള്‍ കൂടുതലായൊന്നും ചിന്തിച്ചില്ല.. ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ സ്വകാര്യങ്ങളായ ചിന്തകളുമായി കാടുകയറാന്‍ പറ്റിയ വാസസ്ഥലമെന്നു മനസ്സില്‍ ഉറപ്പിച്ച് മറ്റുള്ള നടപടികളിലേക്ക്‌ കടന്നു...
പുസ്തകങ്ങളും വസ്ത്രങ്ങളും അടക്കിവെച്ച ട്രോളിബാഗും വലിച്ച് മുറിയിലേക്ക്‌ കടന്ന്‍ ചെല്ലുമ്പോള്‍ എന്നെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹാജിക്ക… കള്ളിമുണ്ടും അങ്ങിങ്ങായി കീറിയ അരകയ്യന്ബനിയനും ധരിച്ച ഹാജിക്കാക്ക്‌ സമാധാനം നേര്ന്ന്‍കൊണ്ട് ഹസ്തദാനം ചെയ്തു.
-“മുസ്തഫയുടെ വീട് കുന്നംകുളത്ത് എവിടാന്നാ പറഞ്ഞെ.? ഹാജിക്ക തുടക്കം കുറിച്ചു..
“കുന്നംകുളത്ത് നിന്ന് ആറുകിലോമീറ്ററോളം പോണം... കൊച്ചനൂര്‍ എന്ന് പറയും.
“പണ്ട്‌ ഉപ്പാക്ക് കച്ചോടമൊക്കെ ഉണ്ടാര്ന്ന കാലത്ത്‌ കുന്നംകുളത്ത്‌ വരാറുണ്ട്... ഇപ്പൊ കുന്നംകുളം പോയിട്ട് ജനിച്ച നാടായ മഞ്ചേരി തന്നെ കണ്ടിട്ട് കാലം ഇമ്മിണി ആയക്ക്ണ്..
അപരിചിത്വത്തിനിടയിലെ അത്ഭുതമുളവാക്കുന്ന വാക്കുകള്‍.. മനസ്സില്‍ തികട്ടിവന്ന ചോദ്യങ്ങള്‍ ഒരു ചിലന്തിവലയില്‍ അകപ്പെട്ടപോലെ ഉത്തരമെന്ന പ്രാണനുവേണ്ടിപിടഞ്ഞു..
മുറി നിറയെ ഒരു വാസന തൈലത്തിന്റെ മണമുണ്ടായിരുന്നു
എന്റെ ജീവിതത്തിന്റെ താളമെന്നു ഞാന്‍ വിശേഷിപ്പിക്കുന്ന മൊബൈല്‍ ശബ്ദിച്ച് കൊണ്ടിരുന്നു… ഭാര്യയാണ്.. "എന്താ ഇക്കാ വിളിക്കാമെന്നു പറഞ്ഞിട്ട്.. പുതിയ റും ഇഷ്ടായോ?
“ഇപ്പൊ വന്നു കയറിയതെയുള്ളു... ഇഷ്ടായി.. നാളെ രാവിലെ വിളിക്കാം..” എന്ന് പറഞ്ഞു ഫോണ്‍ കട്ടു ചെയ്തു.
കട്ടിലിനോട് ചെര്ത്തിട്ടിരുന്ന ചെറിയ മേശപ്പുറത്ത് നിരത്തിവെച്ച മരുന്നുകളുടെ കൂട്ടത്തില്‍ നിന്ന് ഓരോന്നെടുത്ത് കഴിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ ഹാജിക്ക തുടര്ന്നു .
“ഒറ്റയ്ക്ക് താമസിക്കനായിരുന്നു ഇഷ്ടം പക്ഷെ പ്രായവും ദീനവും കൂടിയപ്പോള്‍ ഒരാള്‍ കൂടെ ഉണ്ടാവുന്നതല്ലെ നല്ലത് എന്ന് തോന്നി...”
“ഹാജിക്കാക്ക്‌ ഭാര്യയും കുട്ടികളും..?” മുഖഭാവം കണ്ടപ്പോള്‍ ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.. ഒരു ദീര്ഘാമായ നിശ്വാസം മാത്രമായിരുന്നു മറുപടി...പിന്നെ തലയിണ ചുമരിനോട് ചാരിവെച്ചു കൊണ്ട് കട്ടിലില്‍ കാലു നിവര്ത്തി ഇരുന്ന് തലയിലെ കൊഴിഞ്ഞുപോവാതെ അവശേഷിച്ചിരുന്ന നരച്ച കുറ്റിരോമങ്ങളെ വലത് കൈയ്യാല്‍ ഉഴിഞ്ഞ്‌ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു..
“സ്വന്തമാല്ലാത്തത് കൈവശം വെക്കുന്നത് ശെരിയല്ലല്ലോ.. അപ്പൊ ഓൾടെ കുട്ടീനേം ഓളേം വേണ്ടാന്നു വെച്ചു.... സത്യം പറഞ്ഞാല്‍ അവര്ക്കൊരു നല്ല ജീവിതം കൊടുത്തൂന്ന്‍ പറയുന്നതാവും ശെരി... നമ്മളൊക്കെ നേടാനുള്ള പരക്കം പാച്ചിലിനിടയില്‍ അവനവന്റെ ജീവിതം മറന്നു പോവുന്നവരാ..” ശീതികരിച്ച മുറിയിലും ഹാജിക്കാടെ നെറ്റിയില്‍ നിന്ന് വിയര്പ്പ് പൊടിയുന്നുണ്ടായിരുന്നു..
“ആട്ടെ... മുസ്തഫ ഇപ്പൊ എത്ര കൊല്ലായി ഇവിടെ..?”
“പതിനഞ്ചു കൊല്ലം..!”
“കിടപ്പാടം വല്ലതും ഉണ്ടാക്ക്യാ..”
“ഉണ്ടാക്കാന്‍ ലോണ്‍ എടുക്കാനുള്ള ഏര്പ്പാടുകള്‍ നടക്കുന്നു..”
“ഇതാ ഞാന്‍ പറഞ്ഞു വരുന്നെ... സ്വന്തായിട്ടു വല്ല ഭൂസ്വത്തും ഉണ്ടെങ്കില്‍ അത് വിറ്റ് കിടപ്പാടണ്ടാക്കാനുള്ള ഏര്പ്പാടു നോക്കണം... ഇനി ലോണെടുത്ത് വീട് വെച്ച് അതൊക്കെ തിരിച്ചടച്ചു വരുമ്പോള്‍ പിന്നെന്ത്‌ ജീവിതാ ബാക്ക്യുണ്ടാവ..! പോരാത്തതിന് പലിശയും.. ഇഹലോകത്തും പരലോകത്തും ജീവിക്കാന്‍ പറ്റാണ്ടാവും..” എന്ത് പറയണമെന്നറിയാതെ ഞാന്‍ ഹാജിക്കാടെ ആശകളസ്തമിച്ച മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു..
കീറിയ ബനിയന്റെ കഴുത്ത് വലിച്ച് താഴോട്ട് മാറ്റി നെഞ്ചിലെ ഏതോ സര്ജറിയുടെ വലിയ മുറിപ്പാടു കാണിച്ച് ഹാജിക്ക തുടര്ന്നു .. “ദാ ഇത് കണ്ടോ.. നഷ്ടപ്പെട്ട ജീവിതത്തിന്റെ. അടയാളമാണ്.. ആദ്യമൊക്കെ ഒരു വിങ്ങലായിരുന്നു നെഞ്ചിനുള്ളില്‍.. പിന്നെ പണിമുടക്ക് നടത്തിയപ്പോള്‍ കത്തിവെക്കേണ്ട ഗതി വന്നു.. ഇപ്പൊ ചോറിനെക്കാള്‍ പെരുത്ത് ഗുളികേളാ തിന്നാന്‍...” എന്ന് പറഞ്ഞു ജഗ്ഗില്‍ നിറച്ചു വെച്ചിരുന്ന വെള്ളം പകുതിയിലധികവും അകത്താക്കി കിതച്ച് കൊണ്ടിരുന്നു..
“വന്നു കയറിയ അന്നുതന്നെ ഞാന്‍ ആവലാധികള്‍ പറഞ്ഞ് ഇയാളെ വിഷമിപ്പിച്ചു.. കണ്ടപ്പോള്‍ എന്തോ ഒരു അടുപ്പം തോന്നി അതോണ്ടാ..” പിന്നെ ടൈംപീസില്‍ സമയം നോക്കി അലാറം സെറ്റ് ചെയ്തു കൊണ്ട് പറഞ്ഞു.. “നേരം കൊറേ ആയി... കെടന്നൊറങ്ങാന്‍ നോക്കാം.. ”
ലൈറ്റണക്കുന്നതിന് മുന്നെ ചുമരില്‍ ചുവന്ന മഷികൊണ്ട് കുറിച്ചിട്ട ടെലെഫോണ്‍ നമ്പര്‍ കാണിച്ച് കൊണ്ട് ഹാജിക്ക പറഞ്ഞു.. “ദുനിയാവില് ആര്ക്കാ.. എന്താ.. എപ്പഴാ സംഭാവിക്കാന്നു പറയാന്‍ പറ്റില്ല.. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഈ നമ്പരിലേക്ക് വിളിച്ച് പറയണം..”
ആരുമില്ലാത്ത ഹാജിക്കാടെ വിവരങ്ങള്‍ ആരോടായിരിക്കും പറയാനുണ്ടാവുക.. മനസ്സിനെ വല്ലാതെ വ്യാകുലപ്പെടുത്തുന്ന വ്യക്തിത്വം..


ജനല്‍ വിരിക്കുള്ളിലൂടെ അരിച്ചു വരുന്ന തെരുവ്‌ വെളിച്ചത്തില്‍ ചുമരില്‍ കുറിച്ചിട്ട നമ്പറുകള്ക്ക് ജീവന്‍ കൈവരിക്കുന്നത് പോലെ തോന്നി... വിവിധ വര്ണ്ണങ്ങളില്‍ ഓരോ അക്കങ്ങള്‍ മുറിക്കുള്ളില്‍ ഒരു ചിത്രശലഭത്തെ പോലെ പറന്നു കളിച്ചു കൊണ്ടിരുന്നു.. പിന്നെ ചുവപ്പുവര്ണ്ണത്തിലുള്ള ഒരു വ്യാളിയായ് തീ തുപ്പിക്കൊണ്ട് എന്റെ നേര്ക്ക് ‌ പറന്നടുത്തു..
... “ഇച്ചിരി വെള്ളം താരോ..” ഹാജിക്കയാണ്... ജഗ്ഗിലെ വെള്ളം കയ്യില്‍ എടുത്ത്‌ കൊടുക്കുമ്പോള്‍ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു... നെറ്റിയിലെ വിയര്പ്പ് തുള്ളികള്ക്ക് രക്തനിറം.. മുറിനിറയെ ചോരയുടെ മണം... പിന്നെ ചലനമറ്റു കിടക്കുന്ന ഹാജിക്കയുടെ വായില്‍ നിന്നും ഒരു നീല പുക പറന്നുയരുന്നു.. ഞാന്‍ ഹാജിക്കയെ കുലുക്കി വിളിച്ചപ്പോള്‍ ആ ശരീരത്തില്‍ നിന്നും ഒരു തണുപ്പ് കൈകളിലൂടെ പടര്ന്നു കയറി.. മരണം നടന്നിരിക്കുന്നു... എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്കുമ്പോള്‍ ചുമരില്‍ കുറിച്ചിട്ട ചുവന്ന അക്കങ്ങളില്‍ കണ്ണുകളുടക്കി... ഹാജിക്കയുടെ അവസാനത്തെ ആഗ്രഹം... വിറയാര്ന്നച കൈവിരലാല്‍ നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ ആരായിരിക്കും ഫോണ്‍ എടുക്കുക എന്ന ആകാംക്ഷ... മുറിഞ്ഞും പാടുപ്പെട്ടും മറുഭാഗത്തെ മണിയടിക്കൊടുവില്‍ ഒരു ഗുഹയില്‍ നിന്നെന്ന പോലെ പ്രതിധ്വനി നിറഞ്ഞ ശബ്ദം...
“പെരുത്ത് സന്തോഷായി മുസ്തഫാ.. എന്റെആഗ്രഹം സാധിപ്പിച്ചു തന്നല്ലോ..” മറുഭാഗത്ത്‌ ഹാജിക്കയാണ്..എന്റെ തൊണ്ട വരളുന്നത് പോലെ തോന്നി.. ഉറക്കെ നിലവിളിക്കാന്‍ പോലും കഴിയാതെ ഞാന്‍ പിടഞ്ഞു..
ഉണര്ന്നെണീറ്റ കണ്ണുകള്‍ ഇരുട്ടിലേക്ക് തുറന്നു.. എല്ലാം സ്വപ്നമായിരിക്കണേ എന്ന പ്രാര്ത്ഥയനയോടെ മുരടനക്കി മെല്ലെ ഹാജിക്കയെ വിളിച്ച് നോക്കി.. പ്രതികരണമില്ലാത്ത വിളികലായിരുന്നു എന്ന് മനസ്സിലാക്കാന്‍ എനിക്ക് അധിക സമയം വേണ്ടിവന്നില്ല... തുറന്നിരിക്കുന്ന വായയും കണ്ണും..... മുറിനിറയെ വാസന തൈലത്തിന്റെ സുഗന്ധവും... മുറിയിലെ നിറഞ്ഞ വെളിച്ചത്തില്‍; ഈ നമ്പര്‍ നിലവിലില്ല എന്ന് പലവട്ടം മൊഴിഞ്ഞ ചുമരില്‍ കുറിച്ചിട്ട ചുവന്ന നിറമുള്ള നമ്പറിലെ അക്കങ്ങള്‍ വിറച്ച് കൊണ്ട് നില്ക്കുന്നത്‌ പോലെ എനിക്ക് തോന്നി....
**************

ചിത്രങ്ങള്ക്ക് കടപ്പാട് : ഗൂഗിള്‍

99 comments:

മുസ്തഫ പെരുമ്പറമ്പത്ത് said...

അവിചാരിതം വായിക്കുക, അഭിപ്രായം കുറിക്കുക

Shaheena said...

എന്റെ ഇക്കാടെ കഥക്ക് ആദ്യത്തെ കമന്റ്‌ എന്റെിതാണെന്നത്തില്‍ വലിയ സന്തോഷമുണ്ട്...
നന്നായിട്ടുണ്ട്... എനിക്ക് വളരെ ഇഷ്ടപ്പെട്ടു..

യൂസുഫ്പ said...

ഹാജിക്ക പുറപ്പെട്ടു കേൾക്കാപുറത്തേക്ക്. ഇങ്ങനേയും ചില പ്രവാസികൾ.
നന്നായി എഴുതി.

പള്ളിക്കരയില്‍ said...

വളരെ നന്നായി കഥ പറഞ്ഞു. മനസ്സിൽ അസ്വാസ്ഥ്യത്തിന്റെ കനൽ കോരിയിടുന്ന ജീവിത സത്യങ്ങൾ.. അതിഭാവുകത്വലേശ്മന്യേ അവതരിപ്പിച്ചപ്പോൾ തിരക്കിൽ പലപ്പോഴും മറന്നുപോകുന്ന യാഥാർത്ഥ്യങ്ങൾ അതിലൂടെ അനാവ്ര്‌തമായി. നന്ദി മുസ്തഫാ.

mumsy-മുംസി said...

....വിവിധ വര്ണ്ണങ്ങളില്‍ ഓരോ അക്കങ്ങള്‍ മുറിക്കുള്ളില്‍ ഒരു ചിത്രശലഭത്തെ പോലെ പറന്നു കളിച്ചു കൊണ്ടിരുന്നു.. പിന്നെ ചുവപ്പുവര്ണ്ണത്തിലുള്ള ഒരു വ്യാളിയായ് തീ തുപ്പിക്കൊണ്ട് എന്റെ നേര്ക്ക് ‌ പറന്നടുത്തു..
...ഉള്ളു പൊള്ളിച്ച കഥ...നന്നായി എഴുതി...കുറച്ചുകാലത്തിന്‌ ശേഷമുള്ള ഈ തിരിച്ചു വരവ് ഗംഭീരം...നന്ദി

പാലക്കുഴി said...

മുസ്തഫ.... ഉള്ളില്‍ വലിയനൊമ്പരത്തോടെയാണ്‌ വായിച്ച് തീര്‍ത്തത്. ലളിതമായ ഭാഷ വായനക്ക് നല്ല ഒഴുക്ക്...
പിന്നെ ഒരു പരാധി എനിക്കുണ്ട് കുറച്ച് മുമ്പേ ഒരു മെയില്‍ വഴി ഇങ്ങനെ ഒരു വിവരം അറിയിക്കാമായിരുന്നു.... അതുകൊണ്ട് ഞാന്‍ എത്താന്‍ വളരെ താമസിച്ചു. ആശംസകള്‍

Jazmikkutty said...

ഒരു കഥയായി തോന്നിയതെ ഇല്ല..അത്ര നന്നായി എഴുതി ഫലിപ്പിച്ചു..

കരീം മാഷ്‌ said...

എഴുത്തു നന്നായി.
ഒരു മരണ ഭീതി പടർത്തി.

മുസ്തഫ പെരുമ്പറമ്പത്ത് said...

സത്രം സന്ദര്ശിച്ചതിനും വിലയേറിയ അഭിപ്രായങ്ങള്‍ കുറിച്ചതിനും ഏവര്ക്കും നന്ദി..
തുടര്ന്നും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു

appachanozhakkal said...

മുസ്തഫ,
വളരെ ഭംഗിയായി, തന്മയത്വത്തോടെ അവതരിപ്പിച്ചു. ഇതു കഥയാണോ അതോ യാഥാര്‍ത്യമാണോ എന്ന്, ഒരുവട്ടം സംശയിച്ചു.
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!

നിരക്ഷരൻ said...

ശരിക്കും അവിചാരിതം. അന്ന് രാത്രി തന്നെ പ്രതീക്ഷിച്ചില്ല. കരീം മാഷ് പറഞ്ഞതുപോലെ ഒരു മരണഭീതി ഉണ്ടാക്കി.

എന്തെങ്കിലും കുറ്റം കണ്ടുപിടിക്കണമല്ലോ ? അതുകൊണ്ട് ഒന്ന് പറയുന്നതിൽ വിരോധം ഇല്ലല്ലോ ?

അപ്പൊ ഓള്ടെ് കുട്ടിനേം അവളേം വേണ്ടാന്നു വെച്ചു.

ഓൾടെ കുട്ടീനേം ഓളേം എന്നല്ലേ പറയാൻ സാദ്ധ്യത ? അവൾ എന്നത് ഒരു ഒഴുക്കില്ലാത്തതുപോലെ.

മുസ്തഫ പെരുമ്പറമ്പത്ത് said...

നിരക്ഷരന്‍ സൂചിപ്പിച്ച പാകപിഴ തിരുത്തിയിരിക്കുന്നു.. തുടര്‍ന്നും ഇത്തരം ആത്മാര്‍ത്ഥമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു..
അപ്പച്ചനോട് അംഗീകാരത്തിന് പ്രത്യേക നന്ദി പറയുന്നു.. ഹാജിക്ക എന്റെ വെറുമൊരു കഥാപാത്രം മാത്രമാണ്..

Anonymous said...

അനുഭവം അക്ഷരജ്ഞാനമുള്ളവര്‍ക്ക് ഉപകരിക്കും എന്നതിനു ഉദാഹരണം..റിയലിസ്റ്റിക് ആയി സംവദിക്കാന്‍ കഴിയുന്നവനാണ് എഴുത്ത്‌കാരന്‍.. ബ്ലോഗിലെ ചവറെഴുത്ത് ശീലമാക്കിയവര്‍ ഇത്തരം എഴുത്തുകാരെ കണ്ടുപഠിക്കുക..ഭാവുകങ്ങള്‍..!!!

ബിഗു said...

മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കഥ. ആശംസകള്‍

Echmukutty said...

ഹാജിക്ക കഥാപാത്രം മാത്രമാണെന്ന് പറഞ്ഞത് നന്നായി, സുഹൃത്തേ.

ആശംസകൾ.

പട്ടേപ്പാടം റാംജി said...

ഹാജിക്കയിലൂടെ സ്വയം ചിന്ത വരുത്തിയ ലളിതമായ എഴുത്ത്‌ ഇഷ്ടപ്പെട്ടു.
പ്രവാസജീവിതത്തിന്റെ പ്രയാസങ്ങള്‍ അവസാനിക്കുമോ?
ആശംസകള്‍.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

അവിചാരിതമായി നാട്ടിൽ പോവേണ്ടി വരികയും അവിചാരിതമായ ചില അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്ത് തിരിച്ചെത്തി
ആദ്യമായി വായിച്ച പോസ്റ്റ്..

>>> നെഞ്ചിലെ ഏതോ സര്ജറിയുടെ വലിയ മുറിപ്പാടു കാണിച്ച് ഹാജിക്ക തുടര്ന്നു .. “ദാ ഇത് കണ്ടോ.. നഷ്ടപ്പെട്ട ജീവിതത്തിന്റെ. അടയാളമാണ്.. ആദ്യമൊക്കെ ഒരു വിങ്ങലായിരുന്നു നെഞ്ചിനുള്ളില്‍.. പിന്നെ പണിമുടക്ക് നടത്തിയപ്പോള്‍ കത്തിവെക്കേണ്ട ഗതി വന്നു. <<<

വായിക്കാനുള്ള പ്രചോദനം നല്കിയ ഈ വരികൾ.. അതെന്റെ നെഞ്ചിലായിരുന്നു തറച്ചത്

മുസ്തഫ പെരുമ്പറമ്പത്ത് said...

പേരില്ലാത്ത സുഹൃത്തിനും ബിഗുവിനും എച്ച്മുകുട്ടിക്കും റാംജിക്കും ബഷീറിനും നന്ദി...

അലി said...

അവിചാരിതമായാണിവിടെയെത്തിയത്. വായിച്ചുവന്നപ്പോൾ സത്യമോ മിഥ്യയോ എന്ന് സംശയിച്ചു. എന്തായാലും നന്നായി എഴുതി.
ആശംസകൾ!

കല്ലിവല്ലി ! K@nn(())raan said...

എത്ര മനോഹരമായി എഴുതുന്നു നിങ്ങളൊക്കെ! ഗള്‍ഫില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നവന്റെ നെഞ്ചില്‍ തീ കോരിയിടുന്ന ഈ പോസ്റ്റിനു മുമ്പില്‍ കണ്ണൂരാന്‍ കണ്ണുമിഴിച്ചു നില്‍ക്കുന്നു! ആശംസകള്‍.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ എഴുത്തിന്റെ മനോഹാരിതായാൽ ഇത് കഥയാണോ യാഥാർത്ഥ്യമാണൊ എന്ന് തിരിച്ചറിയാൻ വിഷമം..?
പ്രവാസികൾ ചിലരുടെ സത്യമായജീവിതത്തിലേക്ക് ഒട്ടും അതിഭാവുകത്തമില്ലാതെ തന്നെ താങ്കൾ ഓരോ വായനക്കാരേയും കൂട്ടികൊണ്ടുപോയിരിക്കുന്നു...

സിദ്ധീക്ക.. said...

ഞാനൊരു തൊഴിയൂക്കാരന്‍ ..കണ്ണൂരാന്‍റെ മെയില്‍ വഴിയാണ് ഇങ്ങോട്ടെത്തിയത്..കുന്നംകുളം വഴി കൊച്ചന്നൂര്‍ക്കൊന്നു കറങ്ങിയ പ്രതീതി കണ്ടതില്‍ സന്തോഷം .വീണ്ടും കാണാം ..
സ്നേഹാദരങ്ങളോടെ ...

മാണിക്യം said...

"അവിചാരിതം"വായിച്ചു


"നാട്ടിലോ ഇവിടെയോ സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത ആര്ക്കോ വേണ്ടി ജീവിക്കുന്ന ഒരു മഞ്ചേരിക്കാരന്‍." വായിച്ചു തീരുമ്പോള്‍ ഹാജിക്ക തൊട്ടടുത്ത് എത്തുന്നു.. ഹാജിക്കയുടെ മരണം ഒരു ശൂന്യത ഉളവാക്കുന്നു... കഥയെന്ന് പറയാന്‍ തോന്നുന്നില്ല. മനസ്സില്‍ വിങ്ങലുണര്‍ത്താന്‍ പോന്ന അവതരണം...

വഴിപോക്കന്‍ said...

No comments....!
ഈയിടെ കണ്ണൂരാന്‍ വഴി വായിച്ച രണ്ടു പോസ്റ്റുകള്‍ കുറഞ്ഞ വരികളില്‍ ഒരുപാടു സംസാരിക്കുന്നതായി അനുഭവപ്പെട്ടു
അതില്‍ ഒന്ന് ഈ പോസ്റ്റ്‌ തന്നെ, (മറ്റേതു നീരവിളാകന്റെ ബ്ലോഗിലും)

mini//മിനി said...

കഥ വളരെ നന്നായിരിക്കുന്നു.

(saBEen* കാവതിയോടന്‍) said...

ഹജിക്കയെ പോലെ പ്രവാസ ജീവിതം നയിച്ച്‌ ഒടുവില്‍ ഏകനായി മരണത്തിന്റെ കൂടെ നടന്നിറങ്ങിയവര്‍ .കുറെ നല്ല ഓര്‍മ്മകള്‍ അല്ലെങ്കില്‍ ചില നല്ല കൂട്ടുകാര്‍ ഒപ്പം ജിവിതത്തില്‍ മുതല്‍ കൂട്ടായ കുറെ നല്ല അനുഭവ പാഠങ്ങള്‍ ഇതൊക്കെ സമ്മാനിച്ച്‌ അവര്‍ ഓരോ പ്രവാസിയോടുമോപ്പം എന്നും പ്രവാസ ഭൂമിയില്‍ ജീവിച്ചിരിക്കുന്നു . നന്നായി എഴുതി

ഉമേഷ്‌ പിലിക്കൊട് said...

kollaam...

പഞ്ചാരക്കുട്ടന്‍.... said...

വാവു......... സൂപ്പര്‍ കുട്ടാ .....
നന്നായിട്ടുണ്ട് ......
സ്നേഹപൂര്‍വ്വം
ദീപ്

കുസുമം ആര്‍ പുന്നപ്ര said...

ശരിയ്ക്കും അനുഭവം പോലെ തോന്നി.നന്നായിരിയ്ക്കുന്നു.

ശ്രീ said...

നന്നായിട്ടുണ്ട്, ഇനിയുമെഴുതുക

ലിഡിയ said...

കഥയുടെ അവസാനഭാഗം വളരെ ഇഷ്ടമായി, അവിചാരിതം!

അഭി said...

നന്നായിരിക്കുന്നു മാഷെ
ഒരു ഒഴുക്കോടെ വായിക്കാന്‍ പറ്റി

ആശംസകള്‍

പ്രയാണ്‍ said...

ശരിക്കും അനുഭവിച്ചു.

Anju Aneesh said...

അവിചാരിതം!!!!!!!!!

കുമാരന്‍ | kumaran said...

നല്ല ഒരു കഥ.

Muneer N.P said...

അവതരണത്തിലെ മേന്മകൊണ്ട് വള്രെ
‘Realistic' ആയി അനുഭവപ്പെട്ടു.മിക്കതും
വായിക്കുമ്പോള്‍ ‘visualize' ചെയ്യുമെങ്കിലും
ഈ കഥയിലെ കഥാപാത്രം മനസ്സില്‍
നിന്നു മായാത്ത പോലെ..നന്നായി എഴുതി.

ismail chemmad said...

കണ്ണൂരാന്‍ ഇ മെയില്‍ വഴി ഇങ്ങോട്ട് എത്തിക്കുക യായിരുന്നു
ഒരു മികച്ച രചന , ഒരു പ്രവാസിയായത്‌ കാരണം എന്റെ മനസ്സിലും നീറ്റലുണ്ടാക്കുന്നു
മുസ്തഫിക്കയ്ക്കും , ഇവിടെക്കെത്തിച്ച കണ്ണൂരാനും നന്ദി

കണ്ണന്‍ | Kannan said...

superb story!
:-)

ജുവൈരിയ സലാം said...

നന്നായി പറഞ്ഞിരിക്കുന്നു

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

ഹാജിയാര്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മയായ് അവശേഷിക്കുന്നു.......

എല്ലാ ആശംസകളും നേരുന്നു

തെച്ചിക്കോടന്‍ said...

ഹാജിക്കായുടെ കഥ എന്റെയും ഹൃദയത്തില്‍ തൊട്ടു.

നല്ല കഥ, നല്ല അവതരണം.

റാണിപ്രിയ said...

വളരെ ഇഷ്ടപ്പെട്ടു...നല്ല എഴുത്ത്...
ആശംസകള്‍ ..........

വീ കെ said...

കഥ നന്നായി പറഞ്ഞിരിക്കുന്നു... ഇതു പോലെ എത്ര എത്ര നിർഭാഗ്യവാന്മാർ എരിഞ്ഞടങ്ങിയ സ്വപ്നഭൂമിയാണീ ഗൾഫ്...

ഭായി said...

വേദനിപ്പിക്കുന്ന ഒരു കഥയാണെങ്കിലും. വായനക്ക് ഒരു സുഖമുണ്ടായിരുന്നു.
നന്നായിട്ടുണ്ട്.

MyDreams said...

(:

കൂതറHashimܓ said...

നല്ല അവതരണം.
സുഖമുള്ള വായന, ഇത്തിരി നൊമ്പരമാണെങ്കിലും

Jishad Cronic said...

നന്നായി പറഞ്ഞിരിക്കുന്നു...

ManzoorAluvila said...

നിഷ്ഫല ജീവിത യാഥാർത്യങ്ങൾ നന്നായ് വരച്ചു കാട്ടിയിരിക്കുന്നു..ഹാജിക്ക ഒരു നെമ്പരമായ് അവശേഷിക്കുന്നു..നന്നായ് എഴുതി..എല്ലാ ആശംസകളും

താന്തോന്നി/Thanthonni said...

“ദുനിയാവില് ആര്ക്കാ.. എന്താ.. എപ്പഴാ സംഭാവിക്കാന്നു പറയാന്‍ പറ്റില്ല.. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഈ നമ്പരിലേക്ക് വിളിച്ച് പറയണം..”

ഈ തീരുമാനം നല്ലതാ.

നല്ല എഴുത്ത്.ഒന്നും വിട്ടുകളയാനില്ല.

കണ്ണൂരാനാണ് ഇവിടെ എത്തിച്ചത്.

Sameer Thikkodi said...

touching story Mustafa Bhai .... excellent writing

ആചാര്യന്‍ said...

വളരെ നല്ല എഴുത്ത്..നമ്മുടെ ഗ്രൂപ്പാണ് ഇങ്ങനെ ഒരു ആളെ കാണിച്ചു തന്നത്..ഇനിയും ഇത് പോലുള്ള എഴുത്തുകാരെ പരിചയപ്പെടാന്‍ ആഗ്രഹം അഭിനന്ദനങ്ങള്‍...പ്രവാസികളെ കുറിച്ച് എത്ര എഴുതിയാലും തീരില്ല എന്തേ അല്ലെ ?

sherafudheen said...

നന്നായിട്ടുണ്ട്.... ഇതൊക്കെ തന്നെയല്ലേ ഓരോ പ്രവാസിയുടെയും അവസ്ഥ?

മുസ്തഫ പെരുമ്പറമ്പത്ത് said...

എന്റെ അക്ഷരങ്ങളിലൂടെ എന്റെ കഥയെ അറിഞ്ഞ;എന്നെ പ്രകീര്ത്തിച്ച; അലി,കണ്ണൂരാന്‍,മുരളി മുകുന്ദന്‍,എന്റെ അയല്‍ നാട്ടുകാരനായ സിദ്ധിക്ക,മാണിക്യം,വഴിപോക്കന്‍, മിനി,കാവതിയോടന്‍,ഉമേഷ്‌,പഞ്ചാരകുട്ടന്‍,കുസുമം,ശ്രീ,ലിഡിയ,അഭി,പ്രയാണ്,അഞ്ജു അനീഷ്‌,കുമാരന്‍,മുനീര്‍,ഇസ്മയില്‍,കണ്ണന്‍,ജുവൈരിയ സലാം,മുഹമ്മദ്‌ കുഞ്ഞി വണ്ടര്‍,തെച്ചിക്കോടന്‍,
റാണിപ്രിയ,വികെ,ഭായി,മൈഡ്രീംസ്,ഹാഷിം,ജിഷാദ് ക്രോണിക്,
മന്സൂര്‍,താന്തോന്നി,സമീര്‍ തിക്കോടി,ആചാര്യന്‍,ശെരഫുദ്ദീന്‍ എന്നിവര്ക്കും ബ്ലോഗ്‌ എഴുത്ത് തുടങ്ങിയത്‌ മുതല്‍ എന്നെ പ്രോല്സാഹിപ്പിച്ച് കൊണ്ടിരിക്കുന്ന എന്റെ നാട്ടുകാരായ മുംസി,പള്ളിക്കരയില്‍,യൂസഫ്പ,പാലക്കുഴി എന്നിവര്ക്കും എന്റെ പ്രിയതമക്കും ഹൃദയംഗമമായ നന്ദി...

nikukechery said...

ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ മാഷേ!!!

ജീവി കരിവെള്ളൂര്‍ said...

ഏകനായി വരുന്നു പോകുന്നു . ബാകിയെല്ലാം ഇതിനിടയില്‍ അല്പമാത്രമായ ജീവിതത്തോട് ദുര്‍ബ്ബലമായ നൂലിനാല്‍ കെട്ടിയിടപ്പെടുന്ന വര്‍ണ്ണക്കടലാസിനാല്‍ പൊതിഞ്ഞ കരിങ്കല്‍ കഷണങ്ങള്‍ .എല്ലാം അവിചാരിതം .

Mohamedkutty മുഹമ്മദുകുട്ടി said...

പലതും വായിക്കുന്നതിനിടയില്‍ കഥയേത് അനുഭവമേത് എന്ന് തിരിച്ചറിയാതായിരിക്കുന്നു. ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്തു ,സ്വപ്നമാവണേ എന്നും കരുതി. ആകെ വല്ലാതായിപ്പോയി. പിന്നെ മറ്റു കമന്റുകള്‍ വായിച്ചപ്പോഴാണ് ഹാജിക്ക ഒരു കഥാ പാത്രം മാത്രമാണെന്നു തിരിച്ചറിഞ്ഞത്, അതു കഥാകാരന്റെ മിടുക്കു തന്നെ. അഭിനന്ദനങ്ങള്‍!

രമേശ്‌അരൂര്‍ said...

അനുഭവമാണോ കഥയാണോ എന്ന ആശങ്കകള്‍ക്കിടയിലാണ് വായന പൂര്‍ത്തിയാക്കിയത് ...വളരെ നന്നായി എഴുതി ..മികച്ച രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു ..

Naseef U Areacode said...

കഥ വളരെ നന്നായി... വായനാ സുഖം നല്‍കുന്ന ശൈലി..ആശംസകള്‍

Salam said...

ഈ നമ്പര്‍ നിലവിലില്ല എന്നത് powerful ആയ ഒരു സിംബല്‍ ആണ്. പ്രവാസിയുടെ നമ്പറിനു ഒരു ഉറപ്പും ഇല്ല. മനസ്സില്‍ മായാതെ നില്‍ക്കുന്ന കഥ മിഴിവോടെ പറഞ്ഞു.

Puthanveettil said...

ഓരോ പ്രവാസിയും അനുഭവിക്കുന്ന യഥാര്‍ത്ഥ്യം . ജീവിക്കാന്‍ വേണ്ടി എല്ലാം തെജിക്കുന്ന പ്രവാസി ഇത്
തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് .ഹജിക്കയുടെ അനുഭവം ആര്‍ക്കും ഉണ്ടാവാതിരിക്കട്ടെ .ശരിക്കും ഹൃദയവേദന ഉണ്ടാക്കുന്ന കഥ.ഇത്ഴുതിയ പ്രിയപ്പെട്ട മുസ്തുവിനു ഇനിയും ഇങ്ങനത്തെ നല്ല കഥകള്‍ എഴുതാന്‍ കഴിയട്ടെ എന്ന് ആസംസിക്കുന്നു.

മുരളിദാസ് പെരളശ്ശേരി said...

ലളിതം ..ഹൃദയ സ്പര്‍ശം ..

ajith said...

നല്ല എഴുത്ത്. നല്ല കഥ. അടുത്ത് പരിചയമുള്ള കഥാപാത്രങ്ങള്‍.


ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണോ?

ബിന്‍ഷേഖ് said...

(കഥയിലെ)ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഒരു കഥാപാത്രത്തെ അനുവാചകരെ കൊണ്ട് അനുഭവിപ്പിക്കുക ചില്ലറക്കാര്യമല്ല.
അഭിനന്ദനങ്ങള്‍, മുസ്തഫാ.

ഇപ്പ്രവാസത്തിന്റെ വിഹ്വലതകള്‍ എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല.ആങ്ങി ഓങ്ങി ഒടുവില്‍ ഞാന്‍ ഇന്നെഴുതിയതും പ്രവാസസംബന്ധി തന്നെ.സമയം കിട്ടിയാല്‍ വന്നു നോക്കണേ.

മുസ്തഫ പെരുമ്പറമ്പത്ത് said...

@പ്രിയപ്പെട്ട നികു,ടെന്‍ഷന്‍ അടിപ്പിക്കാന്‍ വേണ്ടി എഴുതിയതല്ല..ഹാജിക്ക ഒഴികെ ഞാന്‍. എന്റെ അറിവ് അനുഭവം എല്ലാം യാഥാര്‍ത്ഥ്യമാണ്..ക്ഷമിക്കുക;
@കരിവെള്ളൂര്‍ സാറെ..ഒടുവില്‍ നാമെല്ലാം സ്മാരക ശിലകളായി മാറും..നന്ദി...
@കുട്ടിക്കാ,..ഹാജിക്ക എന്റെ മനസ്സില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് കുറെ മാസങ്ങളായി.. ആ വിങ്ങലാവാം കഥയില്‍ കണ്ടത്‌..
@രമേശ്‌ അരൂര്‍:- തീര്‍ച്ചയായും ശ്രമിക്കാം..
@നസീഫ്:- നന്ദി..!
@നമ്പര്‍ നിലവിലില്ല എന്നത് എല്ലാമിനുക്കു പണികളും കഴിഞ്ഞതിനു ശേഷം ഒരു അപൂര്‍ണ്ണത കണ്ടപ്പോള്‍ ചേര്‍ത്തതാണ്.. അതിന്റെ വില ഞാനറിയുന്നു.. സന്തോഷം..
@പുത്തന്‍ വീട്ടില്‍ :- താങ്കളുടെ പ്രാര്‍ത്ഥനയില്‍ ഞാനും പങ്കുചേരുന്നു..
@മുരളീ ദാസ്‌ ,അജിത്‌ & ബിന്ഷേക് :- അഭിപ്രായങ്ങള്‍ക്ക് നന്ദി..
സത്രം സന്ദര്‍ശിച്ച് പുതിയ വിഭവമായ "അവിചാരിതം" അനുഭവിച്ചറിഞ്ഞു അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും അല്ലാത്തവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു..

സാബിബാവ said...

വളരെ നന്നായി കഥ പറഞ്ഞു.
ജീവിത സത്യങ്ങളുടെ തുറന്ന പുസ്തകം

Mr. said...

എഴുതുന്നെന്കില്‍ ഇതുപോലെ എഴുതണം. പറയുന്നെങ്കില്‍ ഇതുപോലെ പറയണം. നല്ലകഥ.

Akbar said...

"നാട്ടിലോ ഇവിടെയോ സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത ആര്ക്കോ വേണ്ടി ജീവിക്കുന്ന ഒരു മഞ്ചേരിക്കാരന്‍.."

മികവുറ്റ ആഖ്യാന പാടവം കൊണ്ട് കഥയെ ജീവിതവുമായി ചേര്‍ത്തു നിര്‍ത്താന്‍ താങ്കള്‍ക്കായി. നിലവിലില്ലാത്ത നമ്പര്‍ തന്നു വിളിച്ചാല്‍ കേള്‍ക്കാത്ത ലോകത്തിലേക്ക് ഹാജിക്ക മറയുമ്പോള്‍ അനുവാചക ഹൃദയങ്ങളില്‍ ഒരു അവിചാരിത ദുരന്തത്തിന്റെ വേദന ബാക്കിയാവുന്നു. കഥാകാരന് അഭിനനങ്ങള്‍.

എന്‍.ബി.സുരേഷ് said...

കഥയിൽ ജീവിതവും അതിന്റെ ഭാഷയും നന്നായി കൂട്ടിക്കലർത്തി.നമ്മെ ജീവിതത്തിന്റെ തെരുവോരത്തെ തനിയെ നിർത്തി ചിലർ മറഞ്ഞു കളയും. അപ്പോഴാണ് നാം ഇതുവരെ ഒറ്റയ്ക്കല്ലായിരുന്നു എന്ന് മനസ്സിലാകുന്നത്.

ജസ്റ്റിന്‍ said...

മുന്‍പ് വായിച്ചിരുന്നു ഈ കഥ. അഭിപ്രായവും കുറിച്ചിരുന്നു. എവിടെയാണെന്നു മനസ്സിലാകുന്നില്ല. താങ്കള്‍ ഈ കഥ എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിരുന്നോ?

പ്രവീണ്‍ said...

ഒരുനീണ്ട ഇടവേളക്കുശേഷം ഹാജിക്കാടെ രൂപത്തിലുള്ള ഈ തിരിച്ചുവരവു ഗംഭീരമായി.ഇക്കയുടെ അവതരണ രീതിക്കു സ്പെഷ്യൽ ആശംസകൾ അറിയിക്കുന്നു.ഇത്തരം നൊംബരപെടുത്തുന്ന രചനകൾ പ്രതീക്ഷിക്കുന്നു.

മുസ്തഫ പെരുമ്പറമ്പത്ത് said...

അഭിപ്രായങ്ങള്‍ കുറിച്ച എല്ലാവര്ക്കും നന്ദി.

കുഞ്ഞൂസ് (Kunjuss) said...

ഒരു കള്ളം,അല്ലെങ്കില്‍ ഭാവന സത്യമാണെന്ന് വായനക്കാരനെക്കൊണ്ട് തോന്നിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതാണ് ഒരു കഥാകാരന്റെ വിജയമെന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു.
വായന തീര്‍ന്നപ്പോള്‍, ഇതൊരു സ്വപ്നം മാത്രമായിരുന്നെങ്കില്‍ എന്നാശിച്ചു പോയി.ഹാജിക്കാ ഒരു നൊമ്പരമായി മനസ്സില്‍...

ഹാക്കര്‍ said...

കൊള്ളാം കേട്ടോ...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

V P Gangadharan, Sydney said...

ചുമരില്‍ ചുകന്ന മഷിയില്‍ കുറിക്കപ്പെട്ട അക്കങ്ങളുടെ സാധുത നിലവിലില്ലെന്ന സൂചന തന്ന്‌, ഹാജിക്കയുടെ മരണത്തെ കൊണ്ടുവന്നു കിടത്തിയതിലുള്ള യാദൃച്ഛികത്വം അംഗീകരിക്കാനുള്ള സന്മനസ്സ്‌ അനുവാചകന്‍ കാണിക്കുമെന്ന്‌ ആശിക്കട്ടെ. അനിശ്ചിതത്വത്തിന്റെ സന്ദേശവുമായി മുസ്തഫയെ ഉറങ്ങാന്‍ വിട്ട ഹാജിക്കാ, വഴുതിവീണുകിടന്നത്‌ മുസ്തഫയുടെ അബോധമനസ്സിലാണ്‌. അതിന്റെ സാക്ഷാത്‌കാരം അവതരിപ്പിക്കാന്‍ ഉപയോഗിച്ച തന്ത്രം ഫലപ്രദമായി. ഒരു നല്ല കഥാകാരനെ കൂടി ഇവിടെ കണ്ടെത്തിയിരിക്കുന്നു.

ഹാക്കര്‍ said...

കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

Subiraj said...

അവിചാരിതം, നന്നായിരിക്കുന്നു. ഇഷ്ടപ്പെട്ടു..

ആശംസകള്‍!!

ente lokam said...

കഥാ പാത്രത്തെ വായനക്കാരന്റെ മനസ്സിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ആണ് ഈ കഥയുടെ ആദ്യ വിജയം.പിന്നെ, കാണുന്ന ഓരോ സങ്കട കഥകളും പ്രവാസി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു
തരത്തില്‍ കേട്ടും കണ്ടും അറിയുന്നവ ആണ്. സാധാരണ പ്രമേയം.വിഷയത്തിന്റെ പ്രാധാന്യതെക്കാള്‍ ഏറെ, അവതരിപ്പിച്ച രീതി പ്രശംസനീയമാണ് .അനാവശ്യമായ വലിച്ച് നീട്ടല്‍ ഇല്ലാതെ വളരെ വൃത്തി ആയി പറഞ്ഞ ഒരു കഥ. അഭിനന്ദനങ്ങള്‍.

ചിതല്‍ മനുഷ്യന്‍ said...

നന്നായിട്ടുണ്ട് കേട്ടോ.. നല്ല ഭാഷ .. ആശംസകള്‍

Shukoor said...

വളരെ അവിചാരിതം തന്നെ. അല്ലെങ്കിലും മരണം അവിചാരിതമാണല്ലോ. ഇതില്‍ ഒരു പാട് യാദൃശ്ചികതയും ഉണ്ട്. പിന്നെ വളരെ ഭംഗിയായ അവതരണം.

സുജിത് കയ്യൂര്‍ said...

nalla avatharanam. manoharamaayitund. anumodanangal.

മുസ്തഫ പെരുമ്പറമ്പത്ത് said...

അഭിപ്രായങ്ങള്‍ക്കും അനുമോദനങ്ങള്‍ക്കും നന്ദി...!

~ex-pravasini* said...

ഇവിടെയെത്താന്‍ ഒരുപാട് വയ്കിയെന്നു തോന്നുന്നു.

അനുഭവമോ കഥയോ എന്നറിയാതെയുള്ള വേവലാതിയില്‍ പെട്ടുപോയി വായന.
വളരെ നല്ല കഥ.

ഹാഷിക്ക് said...

അധികം വലിച്ചു നീട്ടാതെ പറഞ്ഞ നല്ല ഒരു കഥ...ഈ ബ്ലോഗില്‍ എത്താന്‍ ഒരു പാട് വൈകി എന്ന് തോന്നുന്നു..

mayflowers said...

നീറുന്നൊരു നോവായി ഹാജിക്ക..
നല്ലൊരു വായനാനുഭവം സമ്മാനിച്ചു.
അഭിനന്ദങ്ങള്‍..

faizal said...

Muthu...gambeeram.. vayichavasanichappol avasaana bagam onnu koodi vayichurappuvaruthi... athey swapnamalla ayaalum..yaathrayaayirikkunnu..
ellavarumundaayittum..aarumillathavane poley ottapedunnavar,allengil ottapettu ennu thonnichavar, soyam srishticha iruttinullil olichavar athumallengil kazhinja nimisham vare koodeyundaayirunnavar aparijitharekkal dooreyaanennu thonnuka ithellam pravaasi nediyedutha jeevithanubavangalaanu... hajikka erumoru kadhapaathramaanenna thiricharivundaayappolum nombaram baakiyaayi.
thiranjedutha chithrangal valare nannayirikkunnu..niramulla chithra salabangale polulla akkangal pinneedu naracha chalanamattathaayi maari engilum....
nanamakal nerunnu...

മുസ്തഫ പെരുമ്പറമ്പത്ത് said...

നോവുകള്‍ സമ്മാനിച്ച വായനാനുഭവത്തിനു നിങ്ങള്‍
കുറിച്ച അഭിനന്ദനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി..

ആളവന്‍താന്‍ said...

ഇങ്ങനെ ഒരു ബ്ലോഗറെ മുന്‍പ്‌ കണ്ടിട്ടില്ലായിരുന്നു. എന്തായാലും എഴുത്ത് മനോഹരമായി. സത്യമാവും എന്ന് തന്നെ കരുതി ആദ്യം.

Anonymous said...

ഞാന്‍ ഈ കഥ വായിച്ചപ്പോള്‍ ഇത് മുസ്തഫ ഇക്കയുടെ ജീവിതത്തില്‍ ഉണ്ടായതാണ് എന്ന് ഞാന്‍ വിശ്വസിച്ചു.
ഞാനും മുസ്തഫ ഇക്കയും രണ്ടു വര്‍ഷത്തില്‍ കുടുതല്‍ ഒന്നിച്ചുതമാസിച്ചതാണ് റൂം മാറിപോയതിനുശേഷം
പലപ്പോഴും ഫോണില്‍ ബന്ധപെടാറുണ്ട് ഇങ്ങനെ ഒരു സംഭവത്തെക്കുറിച്ച് എന്നോട് പറഞ്ഞിട്ടില,
ഞാന്‍ കഥ വായിച്ചുകഴിഞ്ഞ് അര മണികൂരിനു ശേഷം അ നടുകം മാറാതെ ഞാന്‍ മുസ്തഫ ഇക്കാക്
വിളിച്ചു ചോദിച്ചു 'ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായതാണോ എന്ന്'. മുസ്തഫ ഇക്ക അതിന്‍റെ സത്യാവസ്ഥ
പറഞ്ഞപോള്‍ എന്റെ മനസ്സില്‍ വല്ലാത്ത ആശ്വാസം കിട്ടിയതുപോലെ, പക്ഷെ അ നടുകം എന്നില്‍ നിനും വിട്ടു പോയിട്ടില.
ഹാജികയുടെ ഒറ്റപ്പെടല്‍ നമ്മുടെ മനസ്സിനെ വേദനയുടെ നോവറിരിയിച്ച ഈ കലാകാരന് ഇനിയും ജീവിതത്തിന്‍റെ
യാതാര്ത്യങ്ങള്‍ തൊട്ടുണര്‍ത്തുന്ന കഥകള്‍ എഴുതാന്‍ ആശംസകള്‍ നേരുന്നു............................

Shemeer Kechery

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

മുസ്തഫ പെരുമ്പറമ്പത്ത് said...

ഹാജിക്കമാര്‍ നമ്മുടെ ഇടയില്‍ ജീവിച്ചിരിക്കുന്ന അല്ലെങ്കില്‍ ജീവിച്ചു പോയ കഥാപാത്രങ്ങളാണ്..എന്റെ പഴയ സഹമുറിയനായ ഷെമീര്‍ ഇന്ന് വിളിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞതും ഇത് തന്നെയാണ്..
ഇതില്‍ വെറുമൊരു പ്രതീകമായി കൊടുത്ത ചുവന്ന അക്കങ്ങള്‍ മാത്രമേ ചുമരില്‍ ഞങ്ങളുടെ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ...
ബാക്കിയെല്ലാം എന്റെ ഭാവനകള്‍ മാത്രം...പക്ഷെ അതിനെ അംഗീകരിച്ച..നിങ്ങള്‍ക്ക് മുന്നില്‍ ഈ ഒരു തുടക്കാകാരന്റെ ഹൃദയംഗമമായ നന്ദി കുറിക്കട്ടെ..!!! അനുമോദനങ്ങല്‍ക്കൊപ്പം തെറ്റുകുറ്റങ്ങളും ചൂണ്ടികാണിക്കുമല്ലോ....
സസ്നേഹം...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ജീവിതത്തെ സ്വപ്നത്തിലൂടെ ,സ്വപ്നത്തെ ജീവിതത്തിലൂടെ അവതരിപ്പിച്ച മനസ്സില്‍ തട്ടിയ ആഖ്യാനം..ഹാജിക്കയുടെ വയസ്സിനെക്കാള്‍ കൂടുതല്‍ കിട്ടിയ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍ തന്നെയാണതിന്റെ തെളിവ്..

റീനി said...

നല്ല കഥ!
മരണം ചുവരുചാരി നില്‍ക്കുമ്പോള്‍ പകച്ചുനില്‍ക്കുന്ന മനുഷ്യഹൃദയങ്ങളില്‍ ഒരേയൊരു പ്രാര്‍ഥനയേയുള്ളു ‘ഇതെല്ലാം ഒരു സ്വപ്നമായിരിക്കണെ‍’.
വീണ്ടും എഴുതു.

noufu said...

നോവും നൊമ്പരവും പേറിയ പ്രവാസ ജീവിതത്തില്‍
അവിചാരിതമായി കണ്ടുമുട്ടിയ എന്റെ പ്രിയ സ്‌ഹൃത്തെ,
അനുഭവത്തില്‍ ചാലിച്ചെഴുതിയ താങ്കളുടെ ഓരോ കഥയും
ഒന്നിനൊന്ന് മെച്ചം തന്നെ.

പുതിയ പ്രമേയവുമായി ഉടന്‍ വരുമെന്ന പ്രതീക്ഷയോടെ..

എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട്...

സ്വന്തം Noufal..

OAB/ഒഎബി said...

കുറേ കേട്ട/കണ്ടതിലെ ഒരാളെങ്കിലും കഥയായ് വയിച്ചപ്പോളൊരു കഷ്ടം തോന്നി.

jayarajmurukkumpuzha said...

aashamsakal......

സാജിറ ഫൈസല്‍ കൊടുങ്ങല്ലൂര്‍ said...

അഭിനന്ദനങ്ങള്‍!

ABU NIHAD said...

നമ്മള് ഒരുമിച്ചല്ലെടാ... ബ്ലോഗുണ്ടാക്കിയത്. എന്റേത് കാലഹരണപ്പെട്ടു. പക്ഷെ നിന്റ്റേത് ഇപ്പോഴും നിലനില്ക്കുന്നു... ഈ കഥപോലെ ഞാനും അവിചാരിതമായാണ് നിന്റെ സത്രത്തില് വിശ്രമിക്കാനായെത്തിയത്, കുറേ കാലത്തിന് ശേഷം. നീ ക്ഷണിച്ചിട്ടും ഞാന് വന്നില്ല. പക്ഷെ വൈകിപ്പോയി... വളരെ വൈകിപ്പോയി..... ഒരു നാല് പേര് കൂടി വിശ്രമിക്കാനെത്തിയാല് ശതകം തികക്കാം..... ഗംഭീരമായിട്ടുണ്ട്... അതി ഗംഭീരം...

Ashraf Ambalathu said...

വളരെ വൈകിയാണ് ഞാനിവിടെ എത്തിയത്.
അവതരണ മികവു പുലര്‍ത്തിയ ഈ രചന വായിച്ചു തീര്‍ക്കുമ്പോള്‍, മനസ്സിന്റെ കോണില്‍ എവിടെയോ ഒരു തേങ്ങല്‍ ബാക്കി നിര്‍ത്തി, ഒരു ചോദ്യവും -
ഞാനും ഒരു പ്രവാസിയല്ലെ?

മുസ്തഫ പെരുമ്പറമ്പത്ത് said...

എല്ലാവര്ക്കും ഒരുപാടു നന്നിയുണ്ട് .. ഇനി പുതിയ പോസ്റ്റില്‍ ഇതേപോലെ സഹകരണം പ്രതീക്ഷിക്കുന്നു.. പുതിയ കഥ പോസ്റ്റ്‌ ചെയ്തില്ലെങ്കില്‍ വധിച്ചു കലയും എന്ന ഇ-സ്വാമി കണ്ണൂരാന്‍ മുന്നറിയിപ്പ്‌ തന്നിട്ടുള്ളത് കൊണ്ട് ആ മാന്യ ദേഹത്തിന് പ്രത്യേക നന്ദി പറഞ്ഞു കൊണ്ടു കടവിലേക്ക് നടക്കാം....