Friday, 18 December 2015

അവസ്ഥാന്തരം

ഴകിദ്രവിച്ച പേഴ്സില്‍ നിന്നും അമൂല്യമായ നിധിയായ് സൂക്ഷിക്കുന്ന തന്റെ മകന്റെ ഫോട്ടോ എടുത്ത് താലോലിച്ചുകൊണ്ട് നൂര്‍അലിഷാ പ്രഥമപുത്രന്റെ വീരചരിതങ്ങള്‍ പതിവ് പോലെ പറഞ്ഞു തുടങ്ങി..   ''ഇത് എന്റെ പുലി കുട്ടിയാണ്......" 

മൂന്ന് ഭാര്യയും ഒരു മെഹ്ബൂബയും(കാമുകി) ഉള്ള നൂർഅലിഷാ എന്ന ഈ പാക്കിസ്താനി ഡ്രൈവറെ പരിചയപ്പെടുന്നത് ഞാനീ ജോലിചെയ്യുന്ന സ്ഥാപനത്തിന്‍റെ മേലധികാരിയുമായുള്ള ആദ്യ കുടികാഴ്ചയുടെ ദിവസമായിരുന്നു.

പരീചയപ്പെട്ട അന്നുമുതല്‍ നിത്യേന കാണുന്ന നൂര്‍അലിക്ക് അടുത്തിടവരെ കാലം കാര്യമായ മാറ്റമൊന്നും വരുത്തിയിരുന്നില്ല. ഓരോവാർഷീക അവധിയിലും നാട്ടിൽ നിന്ന് തിരിച്ചെത്തുമ്പോൾ മൂന്നിലേതെങ്കിലുമൊരു ബീവിയിൽ തനിക്ക് ജനിക്കാൻ പോവുന്ന സന്താനത്തിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പും ഒരു പുതുമണവാളന്‍റെ പ്രസരിപ്പും മുഖത്ത് നിഴലിക്കുന്നുണ്ടാവും.ഈയൊരു അൽഭുത പ്രതിഭാസത്തെ കുറിച്ച് ആരായുന്നവരോട് 'ദവ'(മരുന്ന്‌)യുടെ മാഹാത്മ്യത്തെ ബോധ്യപ്പെടുത്തും.. സ്വാഭാവികതകൾക്കപ്പുറത്തേക്കുള്ള പരീക്ഷണങ്ങൾക്ക് മുതിരാൻ താൽപര്യപ്പെടാത്തത് കൊണ്ട് 'ദവ' അയാൾ ഉപയോഗിക്കുന്നനസ്വാർപോലെ തന്നെയാവുമെന്ന് കരുതി എന്നെ പോലുള്ളവർ സമാധാനിക്കുകയും അല്ലാത്തവർ പരീക്ഷണത്തിന് പാത്രീഭവിക്കുകയും ചെയ്തു

ഓരോ സന്താനലബ്ധിക്ക് ശേഷമുള്ള മധുര വിതരണത്തിലും '' മീഠാ കാവോഇന്ത്യാകേലിയേ ഔർ ഏക് ദുശ്മൻ ഭി പൈദാഹുവാഹെ.! (മധുരം കഴിക്കൂ.. ഇന്ത്യക്ക് ഒരു ശത്രു കൂടി ജനിച്ചിരിക്കുന്നു.) എന്ന സ്ഥിരം പല്ലവിയിൽ മധുരത്തോടൊപ്പം നർമ്മവും ഞങ്ങൾ ആസ്വദിച്ചിരുന്നെങ്കിലും മൂര്‍ത്തിസാറിനെ പോലുള്ളവർ 'ഇന്ത്യക്ക് ഒരു വെടിയുണ്ടയുടെ ചിലവ് അധികരിച്ചിരിക്കുന്നു' എന്ന് തിരിച്ചടിക്കാനും മറന്നില്ല.

ആൾപാർപ്പില്ലാത്ത തലയിൽ അന്നത്തിനുള്ള വക നേടാനുള്ള കഴിവ് അയാൾ സ്വായത്തമാക്കിയിരുന്നു. 'കാലം കുറേ ആയില്ലെ ഇനിയെങ്കിലും കിട്ടാനുള്ളത് വാങ്ങി നാട് പിടിച്ചൂടെ'- എന്ന മജീദ്ക്കയുടെ ചോദ്യത്തിന് 'ഒരു ഭാര്യയും മൂന്ന് മക്കളും ഉള്ള നീ പോവുന്നില്ല...എന്നിട്ടാണോ..എന്നോട്..!’എന്ന് മറുപടി കൊടുത്ത് കൊണ്ട് പ്ലാസ്റ്റിക് പൊതിയില്‍ കീശയില്‍ സദാ കൊണ്ടു നടക്കുന്ന; പുകയിലപ്പൊടിയും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന പച്ച നിറത്തിലുള്ള നസ്വാർ എന്ന ലഹരി വസ്തു എടുത്ത് കീഴ്ച്ചുണ്ടിനടിയില്‍ തിരുകി നുണഞ്ഞ് അശ്ലീല പദപ്രയോഗം കൊണ്ട് സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഗിക്കും. ആരെങ്കിലും ഈ ലഹരി വസ്തുവിനെ കുറിച്ചു ആരഞ്ഞാല്‍ “ഇതിലെന്‍റെ ദേശത്തിന്‍റെ ഗന്ധവും വര്‍ണ്ണവും പിന്നെ വേണ്ടപ്പെട്ടവരുടെ ഓര്‍മ്മകളും അടങ്ങിയിരിക്കുന്നു എന്നായിരികും മറുപടി.

ആയുസ്സിൻെറ സായാഹ്നത്തിലും ബുഡ്ഡി(കിളവി) എന്ന് നൂര്‍അലി  വിളിക്കുന്ന ഒന്നാം ഭാര്യയിലെ മകളെ പഠിപ്പിക്കുന്ന ടീച്ചറുമായി പ്രണയ സല്ലാപം നടത്താൻ സമയം കണ്ടെത്തുകയും അടുത്ത അവധിയിൽ അവളെ വരിക്കണമെന്ന് താൽപര്യപ്പെടുകയും ചെയ്തു..
സ്നേഹോപഹാരങ്ങളുടേയൂം കിന്നാരങ്ങളുടേയും ഒടുവിൽ ഈയിടെയായി അയാളിൽ പഴയ പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു.. ഛായം മാഞ്ഞ താടിരോമങ്ങൾ വെളുക്കെ പ്രതിഫലിച്ച മുഖത്ത് കണ്ണിന്ചുറ്റൂം കറുപ്പ്നിറം പടർന്ന്, മൊബൈലിൽ ആരോടെന്നില്ലാതെ പുഷ്തു ഭാഷയിൽ എന്തൊക്കയോ പറയുത് കേൾക്കുന്നവരുടെ ചോദ്യത്തിന് ഛോഡോ ഭായ്' - എന്ന് മാത്രം പ്രതികരിച്ചു..

മാനസ്സീക പിരിമുറുക്കങ്ങളുടെ പാരമ്യത്തിലെപ്പോഴോ അയാൾ മനസ്സ് തുറന്നത് ഒരു ചോദ്യ രൂപത്തിലായിരുന്നു..
പ്രായവും പ്രണയവും തമ്മിൽ ബന്ധമുണ്ടാ..?'
അറിയില്ലെന്ന് പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും വിടുന്ന ഭാവമില്ലായിരുന്നു..
എന്നോടുള്ള മെഹ്ബൂബയുടെ പ്രണയം നാട്യമായിരുന്നു.. അവൾക്കിപ്പോൾ എൻെറ മൂത്തമകൻെറ കൂടെ ജീവിക്കണമെത്രേ..!”  
കീശയിൽ നിന്ന് പൊതിയിയെടുത്ത് നസ്വാർ വായിൽ തിരുകി കൊണ്ട് തുടർന്നു.. 'ജോലിയൂം കൂലിയും ഇല്ലാത്ത അവൻക്ക് ചിലവിന് കാശ് അയച്ച് കൊടുത്തില്ല ഈ മാസം.. അതിൻെറ പേരിലാ ഈ ബഹളങ്ങളൊക്കെ…' തുടർച്ചയായി മൊബൈൽ ശബ്ദിച്ചപ്പോ സംസാരം നിറുത്തിഛോട്ടാബീവിയുടേതാണെന്ന് പറഞ്ഞ് അയാൾ ഫോണെടുത്തു
മറുഭാഗത്ത് നിന്ന് ഉച്ചത്തിലുള്ള നിലവിളിയും ഞങ്ങൾക്ക് അർത്ഥമറിയാത്ത ഭാഷയിലുള്ള അയാളുടെ പ്രതികരണവും..പിന്നെ തേങ്ങലുംകാര്യമറിയാതെ പകച്ചു നിന്ന ഞങ്ങളുടെ മുന്നിൽ വിറച്ച്, മൂത്തമകനെ അസഭ്യവാക്കുകൾ കൊണ്ട് ശപിച്ച് അയാൾ നിലത്തിരുന്നു
നിൻെറ മകനല്ലെഎന്ന് പറഞ്ഞ് സാന്ത്വനിപ്പിക്കാൻ ശ്രമിച്ചവരോട് ആക്രോശിച്ച് കൊണ്ട് ''ഓ മേരാ ബേട്ടാ നഹി.. മേരാ ദുശ്മൻഹെ..മകന് ഇങ്ങിനെയൊക്കെ ചെയ്യാൻ കഴിയോ.. ഞാൻ നേരത്തെ ചീത്ത വിളിച്ചതിന് അവന്‍ എൻെറ ഇളയ ഭാര്യയൂടേയും കുട്ടിയുടേയും നേർക്ക് നിറയൊഴിച്ചതിൽ നിന്ന് തലനാരിഴക്കാണ്‌ അവര്‍ രക്ഷപ്പെട്ടത്..'എന്ന് പറഞ്ഞു അമൂല്യനിധിയായ്‌ സൂക്ഷിച്ച ഫോട്ടോ പിച്ചിചീന്തുമ്പോള്‍ കയ്യിലെ പൊതി തകർന്ന് പച്ച നിറത്തിലുള്ളനസ്വാർതാഴേക്ക് പതിക്കുന്നുണ്ടായിരുന്നു..

 
Gulf Malayalam Magazine-ല്‍

41 comments:

മുസ്തഫ പെരുമ്പറമ്പത്ത് said...

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഒരു ശ്രമം നടത്തിയിരിക്കുന്നു... അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കുറിക്കുമല്ലോ

പട്ടേപ്പാടം റാംജി said...

മനുഷ്യന്റെ മനസ്സ് ഏതൊക്കെ രൂപത്തില്‍ എങ്ങിനെ മാറുമെന്നു പറയാന്‍ കഴിയില്ല.
നന്നായിരിക്കുന്നു.

മുസ്തഫ പെരുമ്പറമ്പത്ത് said...

മാറ്റങ്ങളെ അതിജീവിക്കാനുള്ള കഴിവ് അനുഭവങ്ങളിലൂടെ ആണല്ലോ സ്വായത്തമാക്കുക...

ആദ്യ അഭിപ്രായത്തിന് ഒരുപാട് നന്ദി റാംജി

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

ലളിതവും ഹൃദ്യവുമായ കഥാവിഷ്കാരം..
നൂര്‍ അലിഷായെന്ന കഥാപാത്രത്തെ കണ്മുന്നില്‍ കണ്ടതുപോലെ തോന്നി.. കഥയുടെ അന്ത്യത്തില്‍ ഒട്ടും അന്ധാളിപ്പ് തോന്നിയില്ലതാനും, കഥ സംഭവിക്കുന്ന രാജ്യത്തിന്‍റെ സാമൂഹ്യാന്തരീക്ഷം തന്നെയാണ് അതിന്‍റെ കാരണം..

Anonymous said...

മുസ്തഫയുടെ കഥ ഇപ്പോഴാണ് വായിച്ചത്, ഇത് കഥയല്ല ഒരു പഠാണി ജീവിതത്തിന്റെ നേർക്കാഴ്ച്ച, സാംസ്കാരിക ഇടപെടലുകളിൽ മലയാളിക്ക് വിശിഷ്യാ മലബാറിക്ക് പ്രവാസത്തിലൂടെയല്ലാതെ പരിചയിക്കാൻ ഇടയില്ലാത്ത ഒരു ജനവിഭാഗമാണ് പഠാണികൾ സമാധാനപരമായ ഒരു കുഞ്ഞു കുടുംബജീവിതം മാത്രം ടാർജറ്റുള്ള നമുക്ക് ഇവരുടെ കഥകൾ തെല്ലൊരമ്പരപ്പോടു കൂടി മാത്രമേ കേട്ടിരിക്കാൻ കഴിയൂ...
നല്ലൊരു വസ്തു വാങ്ങി എന്ന് നമ്മൾ പറയുന്ന അതേ സംത്രിപ്തിയോടെ തോക്ക് വാങ്ങി എന്ന് പറയുന്ന, അയൽ ഗ്രാമത്തിൽ നിന്ന് രാത്രി വെടിയൊച്ചകൾ കേട്ടു എന്ന് ചിരിച്ചു കൊണ്ട് പറയുന്ന,പ്രപിതാക്കളുടെ ഹിംസകളിൽ അഭിമാനിക്കുന്ന, സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കാത്തവരാണ് അധികവും, ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും തന്നെ കാരണം....
എന്തിനാ മുസ്തഫ 'എളിയ ശ്രമം' എന്നൊരു എക്സ്യൂസ്, ആവിഷ്കാരം നന്നായിരിക്കുന്നു, വായിച്ചപ്പോൾ പ്രവാസകാലത്ത് കണ്ട ചില പഠാണി കഥാപാത്രങ്ങൾ മനസ്സിലൂടെ കടന്നുപോയി, ബഹളങ്ങളും ചമൽക്കാരങ്ങളും കൊണ്ട് ബോറടിപ്പിക്കാതെ ആശയത്തെ നേരിട്ട് സംവേദനം ചെയ്തു..
അതുതന്നെയാണ് ഒരു സർഗസൃഷ്ടിയുടെ വിജയവും...

സലാം പള്ളിക്കരയില്‍ യാങ്കത്ത്
കൊച്ചന്നൂര്‍

Unknown said...

പ്രിയ സുഹൃത്തേ.
വളരെ ഹൃദ്യമായ വിവരണം.
എല്ലാ ഭാവുകങ്ങളും ....

മുസ്തഫ പെരുമ്പറമ്പത്ത് said...

@ മുഹമ്മദ്‌ക്ക, സത്രം സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായത്തിനും നന്ദി

മുസ്തഫ പെരുമ്പറമ്പത്ത് said...

@ സലാമുക്ക, സര്‍ഗ്ഗസൃഷിടുയുടെ വിജയത്തെ വിശദമായി വിവരിച്ചതിനു കടപ്പെട്ടിരിക്കുന്നു... ഇത് തന്നെയാണ് അംഗീകാരം എന്നു വിശ്വസിക്കുകയും ചെയ്യുന്നു...

മുസ്തഫ പെരുമ്പറമ്പത്ത് said...

@ പേരറിയാത്ത പ്രിയ സുഹൃത്തിനും പ്രത്യേകം നന്ദി

yousufpa said...

കാലങ്ങൾക്ക് ശേഷം പെരുവിരൽ ചലിച്ചത് നന്നായി.

yousufpa said...

കാലങ്ങൾക്ക് ശേഷം പെരുവിരൽ ചലിച്ചത് നന്നായി.

മുസ്തഫ പെരുമ്പറമ്പത്ത് said...

'പെരു' വിരലിന്റെ ചലനം ബോധിച്ചു എന്നറിഞ്ഞതിൽ സന്തോഷം

K@nn(())raan*خلي ولي said...

ഈയടുത്തും നിങ്ങളെ ഞാന്‍ ഓര്‍ത്തിരുന്നു. ബ്ലോഗില്‍ നന്നായി കഥ എഴുതിയിരുന്ന ഒരാള്‍ എന്ന രീതിയിലായിരുന്നില്ല ഓര്‍ത്തത്‌. പുതിയൊരു വാച്ച് വാങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഓര്‍മ്മ വന്നത്. പക്ഷെ മുന്‍പത്തെ പോലെ പാരീസ് ഗാലറിയില്‍ പോയി "പൊലീസ്" വാങ്ങി ഞാനിങ്ങു പോന്നു.
എന്തായാലും മനോഹരമായ എഴുത്തുമായി ബ്ലോഗില്‍ വന്നല്ലോ. "കഥ"യല്ലിത് ജീവിതമാണ് എന്ന് തോന്നി വായിച്ചു കഴിഞ്ഞപ്പോള്‍. വീണ്ടും എഴുതൂ. മെയില്‍ അയക്കാന്‍ മറക്കണ്ട. സൗകര്യം പോലെ വിളിക്കുമല്ലോ. (055 374 9 919)

മുസ്തഫ പെരുമ്പറമ്പത്ത് said...

ബ്ലോകുലകം അടക്കിവാണിരുന്ന സ്വാമി സര്‍വ്വശ്രീ നിത്യസായി കണ്ണൂരാനന്ദ ഈയുള്ളവനെ ഓര്‍ത്തു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം... ഒരു വിളിപാടകലെ ഞാനുള്ളപ്പോള്‍ ഏതെങ്കിലും തരത്തില്‍ എന്നെ ഒന്ന് ബന്ധപ്പെട്ടിരുന്നെങ്കില്‍ സ്വാമിക് "നല്ല സമയം" സമയം നോക്കി പുറത്ത് ഇറങ്ങാന്‍ പറ്റിയ വാച്ച് തന്നെ ഞാന്‍ തരപ്പെടുത്തി തരുമായിരുന്നു....
കഥഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം... തീര്‍ച്ചയായും ഇനിയുള്ള രചനകളും മെയില്‍ വഴി അറിയിക്കുന്നതായിരിക്കും

Sabu Hariharan said...

കഥയാണൊ അനുഭവമാണോ? എന്തായാലും നന്നായി എഴുതിയിരിക്കുന്നു :)
ആശംസകൾ. പുതിയ പോസ്റ്റിടുമ്പോൾ മെയിൽ അയക്കാൻ മറക്കണ്ട.

മുസ്തഫ പെരുമ്പറമ്പത്ത് said...

സന്ദർശനത്തിന് നന്ദി
ചില അനുഭവങ്ങളിൽ നിന്നുള്ള കഥ എഴുത്ത് ..
തീർച്ചയായും അറിയിക്കാം

Mukesh M said...

കഥ പോസ്റ്റ്‌ ചെയ്ത വിവരം അറിയിച്ചതിനു നന്ദി. ആദ്യമായാണ് ഈ സത്രത്തില്‍. മെയില്‍ അയച്ചിരുന്നില്ലെങ്കില്‍ മനോഹരമായ ഈ കഥയും, സത്രവും കാണാതെ പോകുമായിരുന്നു.
സന്തോഷം. !! സമയം പോലെ മറ്റു പഴയ സൃഷ്ടികളും വായിച്ചു മടങ്ങാം.

നന്ദി.

മുസ്തഫ പെരുമ്പറമ്പത്ത് said...

സന്ദർശനത്തിന് സന്തോഷം
ഇനിയും ക്ഷണം സ്വീകരിച്ചു എത്തുമല്ലോ

fyrooz said...

Its amazing.....keep up good work.....

fyrooz said...

Its amazing.....keep up good work.....

റോസാപ്പൂക്കള്‍ said...

ഇത് കഥയോ അനുഭവമോ..? എന്തായാലും എഴുത്ത് ഇഷ്ടപ്പെട്ടു.

മുസ്തഫ പെരുമ്പറമ്പത്ത് said...

നൂര്‍ അലിഷാ എന്ന വ്യക്തിയുടെ അനുഭവങ്ങളിലേക്ക്‌ ചില ചേരുവകള്‍ ചേര്‍ത്ത് പാകപ്പെടുത്തി എടുത്ത ഒരു കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

mini//മിനി said...

ഇടവേളക്കുശേഷം സ്വാഗതം

മുസ്തഫ പെരുമ്പറമ്പത്ത് said...

നന്ദി

Vinodkumar Thallasseri said...

Good one

മുസ്തഫ പെരുമ്പറമ്പത്ത് said...

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി

ഗൗരിനാഥന്‍ said...

കഥ നന്നായി, പുതിയ ദേശത്തിന്റേയും വിഷയത്തിന്റേയും സുഖമുണ്ട്... മൂന്നും നാലും ബീവിമാരുള്ള ആളുടെ പ്രണയം മാത്രം അത്ര സുഖിച്ചില്ല, ....ഇങ്ങനെ എത്ര തരം ആളുകള് അല്ലേ...വീണ്ടും ബ്ളോഗ് എഴുതി നിറക്കൂ....

മുസ്തഫ പെരുമ്പറമ്പത്ത് said...

കഥയുടെ ദേശവും വിഷയവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം....
മൂന്നും നാലും ഭാര്യമാരും അതിനു പുറമേ കാമുകിയുമൊക്കെയായി ജീവിക്കുന്ന, സ്ത്രീകളുടെ അവകാശങ്ങളെ വകവെക്കാത്ത ആ വ്യക്തിക്ക് എതിരെയുള്ള എന്റെ ഒരു പ്രതിഷേധം കൂടിയാണ് ഈ കഥ

തുടര്‍ന്നും സന്ദര്‍ശിക്കുക്ക.... വിലയേറിയ അഭിപ്രായങ്ങള്‍ കുറിക്കുക

aboothi:അബൂതി said...

നന്നായി എഴുതിയിരിക്കുന്നു

മുസ്തഫ പെരുമ്പറമ്പത്ത് said...

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കുട്ടികളെ പുലിക്കുട്ടികളായി വളര്‍ത്തുന്നതില്‍ പല അപകടങ്ങളുമുണ്ട്. മനുഷ്യത്വം കരുപ്പിടിപ്പിക്കുന്നതിനുപകരം വന്യത്വം ഊട്ടിയാല്‍ മൃഗീയത തന്നെയാണവരില്‍ വളരുക. നൂര്‍ അലി ഷായുടെ പാത്രസൃഷ്ടി വിജയകരമാണ്‌.
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

ഇടവേളക്ക് വിരാമം...വീണ്ടും പ്രതീക്ഷിക്കുന്നു....

മുസ്തഫ പെരുമ്പറമ്പത്ത് said...

മുന്‍പേ നടക്കുന്നവരുടെ പിഴവ് സന്താനങ്ങള്‍ അനുകരിക്കുകയും അവരില്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രം നേരറിയുന്ന ചിലരുണ്ട്.... എന്നിട്ടും ശീലങ്ങള്‍ മാറ്റാനോ അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനോ ശ്രമിക്കാതെ ഇത്തരം ജന്മങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നു......
ഉസ്മാന്‍ക്ക അഭിപ്രായത്തിനു നന്ദി....

മുസ്തഫ പെരുമ്പറമ്പത്ത് said...

അരീക്കോടന്‍,
നിങ്ങളുടെ പ്രതീക്ഷകള്‍ എനിക്ക് പ്രചോദനമാകട്ടെ....

വര്‍ഷിണി* വിനോദിനി said...

അധികം നീട്ടി പറയാതെ, കഥാപാത്രങ്ങൾക്കു പ്രാധാന്യം കൊടുത്ത്‌ ഒരുക്കിയ അക്ഷര വിരുന്ന് നന്നായിരിക്കുന്നു..
ആശംസകൾ

മുസ്തഫ പെരുമ്പറമ്പത്ത് said...

നന്ദി
ഇനിയും വിലയേറിയ അഭിപ്രായങ്ങളുമായി വരിക

ajith said...

അതിമോഹത്തിനും ഇല്ലേ അതിരുകൾ എന്ന് നൂർ അലി ഷായോട് പറഞ്ഞുകൊടുക്കാൻ ആരും ഇല്ലാതായിപ്പോയല്ലോ..

കഥ കൊല്ലാം കേട്ടോ

ANAS Nechikkadan said...

നല്ല എഴുത്ത്‌. മനോഹരമായിരിക്കുന്നു.

ANAS Nechikkadan said...

നല്ല എഴുത്ത്‌. മനോഹരമായിരിക്കുന്നു.

മുസ്തഫ പെരുമ്പറമ്പത്ത് said...

ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മനസ്സ് കൂടി ഉണ്ടായിരിക്കണം അജിതേട്ടാ... അല്ലാത്തവര്‍ ഇങ്ങനെയൊക്കെ ജീവിച്ചുകാലം കഴിച്ചു കൊള്ളും

മുസ്തഫ പെരുമ്പറമ്പത്ത് said...

@ അനസ് സാഹിബ് :- വൈകിയാണെങ്കിലും ഈ വഴി വന്നല്ലോ .... സന്തോഷം !!