Monday, 30 June 2008

ഒരു തീവ്രവാദിക്ക് പ്രണയിക്കാനാവുമോ…

സ്വന്തമല്ലാത്തവരെപ്പോലും
സ്വന്തബന്ധമെന്ന് കരുതീടേണം
എന്തുമതമേതു ജാതിയാണേലും
സ്വന്തമായ് നിനക്കാന് പണ്ടറിഞ്ഞു

ഭിന്നമാ‍ണിനി മതങ്ങളെല്ലാം
ഖിന്നരാവേണ്ട കാര്യമില്ല
അന്ന്യരായിനി വാണിടേണം
എന്നുള്ള വാര്‍ത്തയിന്നറിഞ്ഞു…

മിത്രമെന്ന് നിനച്ചിടാതെ
ശത്രുവെന്നോര്‍ത്തിടേണം
എത്രമേല് വെറുക്കാനാവുന്നുവോ
അത്രയും കേമനെന്നോര്‍മ്മ വേണം

നിരപരാധിയുടെ തലയറുക്കുവാനെന്‍
കരത്തിലാരോ വാളു നല്‍കി
അരിഞ്ഞുതള്ളുന്ന കൂട്ടത്തിലേക്ക്
കരഞ്ഞിരിക്കുന്ന എന്നെയുന്തി…

രുധിരം പടര്‍‌ന്നൊരീ മണ്ണിലിരിക്കെ
പതിയെവന്നെന്നെയാരു വിളിച്ചു
മതി നിന്റെയീ മന്ദഹാസം
ചതിച്ചു നിന്നെയും അരിഞ്ഞു വീഴ്ത്തും..!

അലിവില്ലെന്‍ ആത്മാവില്‍
അലിവോടെ നിന്നെ പ്രണയിക്കുവാന്‍
കലിയാണെന്റെയുള്ളില്‍
കലിതുള്ളി കാലം കഴിച്ചിടട്ടെ…!

നാണം കുണുങ്ങിയെന്‍ ചാരെയെത്തി
വീണമീട്ടുന്നതിനെന്തിനു നീ
കാണുന്നില്ലെ നീയെന്റെ കയ്യില്‍
നിണം പുരണ്ടൊരു നീണ്ടവാള്‍

താളം പിഴച്ചൊരീ ജീവിതത്തില്‍
മേളം പകരുന്നതെന്തിനു നീ
പാളം തെറ്റിയോടുന്ന വണ്ടി
ചൂളം വിളിച്ചിനിയെത്രയോടും

കരതലാമലകമെന്ന് നിനച്ചതെല്ലാം
വിരഹങ്ങള്‍ മാത്രം സമ്മാനിച്ചു
പരതുന്നു ഞാനിന്ന് മുക്തിക്കായ്
പരബ്രഹ്മ മാര്‍ഗ്ഗത്തിലിനി ശരണം…

11 comments:

എന്റെ സത്രം said...

നിങ്ങള്‍ ബൂലോകത്തിലെ വഴിപ്പോക്കര്‍...
പാഥേയമായ് പലതും കയ്യിലുള്ളവര്‍..
എങ്കിലും എന്റെ സത്രത്തില്‍ വരുന്നവരെ സല്‍ക്കരിക്കതിരിക്കാന്‍ എനിക്ക് കഴിയില്ലല്ലോ...
സ്വീകരിക്കുമെന്ന വിശ്വാസത്തോടെ

അത്ക്കന്‍ said...

സ്വീകരിച്ചല്ലോ....
ഒരു പ്രേമഹൃദയത്തിനൊരിക്കലും തീവ്രവാദി ആകാന്‍ കഴിയില്ല.തീവ്രമായി പ്രണയിക്കാനേ കഴിയൂ.

Oru Kochanoor Nivasi said...

കുട്ടിക്കാലത്തു ഓരൊരൊ പാട്ടു കേട്ടാലു നീ അപ്പൊ തന്നെ അതിന്ടെ പാരഡി പാടി എന്നെ നീ ചിരിപ്പിക്കാറില്ലെ.ഇപ്പൊ നീ ഇത്രക്കു സീരിയസ്സായൊ.വളരെ നന്നായിട്ടുണ്ട് നിന്ടെ ഈ സൃഷ്ടി.ഇനിയും ഒരു പാട് പ്രതീക്ഷിക്കുന്നു

അതിനു നാഥന്ടെ അനുഗ്രഹമുണ്ടാവട്ടെ......

കരീം മാഷ്‌ said...

വന്നു
വായിച്ചു.
ഇഷ്ടപ്പെട്ടു.
ഇനിയും വരാം. വരും. തീര്‍ച്ച

പക്ഷെ ഈ വേര്‍ഡ് വെറി വേണോ?
അതുള്ളിടത്തു കമണ്ടിടാന്‍ വലിയ വിഷമമാ...:)

എന്റെ സത്രം said...

സത്രത്തിലെ സല്‍ക്കാരം സ്വീകരിച്ചതിന് നന്ദി..
മാഷിന്റെ അഭിപ്രായം കാര്യമായി പരിഗണിച്ച് വേര്‍ഡ് വെറി ഒഴിവാക്കിയിരിക്കുന്നു.പിന്നെ അത്ക്കന്‍ പറഞ്ഞതിനോട് ഞാനും യോചിക്കുന്നു.പക്ഷെ കവിതയുടെ തലവാചകം ചോദ്യമായ് അവശേഷിക്കുന്നു...
ഒരു പക്ഷെ കഴിയുമായിരിക്കാം... അതുകൊണ്ടാവാം ഒരു വീണ്ടുവിചാരത്തിന് തയ്യാറായി പരബ്രഹ്മ മാര്‍ഗ്ഗത്തില്‍ ശരണം കണ്ടത്

ak said...

സത്രത്തിന്റെ പരസ്യപ്പലക കണ്ടപ്പോള്‍ കയറി..ആതിഥ്യസൌജന്യത്തിനു നന്ദി. കവിതയും ഞാനും ശരിയാവില്ല...അതു കൊണ്ട്....നോ കമന്റ്സ്

എന്റെ സത്രം said...

കര്‍ത്ത സാറിനെ പോലുള്ളവരുടെ സന്ദര്‍ശനത്തിന് നന്ദി...

പള്ളിക്കരയില്‍ said...

എത്രയോ മുമ്പ്‌
എത്തേണ്ടതായിരുന്നു
സത്രത്തില്‍.
തത്രപ്പടുകള്‍ കാരണം
ഇത്രയും വൈകി.

** ** ** **

തീവ്രവാദിക്കും പ്രണയിക്കാനാകുമെന്ന്‌ തോന്നുന്നു.
തീവ്രതയെന്നത്‌ കമ്മിറ്റ്മെന്റിന്റെ കടുപ്പത്തെയാണല്ലോ കുറിക്കുന്നത്.
അപ്പോള്‍ ആ പ്രണയവും ഏറെ തീവ്രമായേക്കാം

** ** ** **

അനീതി അരങ്ങ്‌വാഴുമ്പോള്‍ തീവ്രവാദം മുളപൊട്ടുന്നു.
അനീതിയും തീവ്രവാദവും ഒടുവില്‍ ആയുധം വെച്ച്‌ കീഴടങ്ങേണ്ടത് പരംബ്രഹ്മ മാര്‍ഗ്ഗത്തില്‍ തന്നെ........എല്ലാ വഴികളും അവിടെ അവസാനിക്കുന്നു.

എന്റെ സത്രം said...

2004ല്‍ ദോഹ കോറസ്സ് നടത്തിയ സാഹിത്യ മത്സരത്തില്‍ സമ്മാനഹര്‍ഹമായ കവിതയെ സ്വീകരിച്ചവര്‍ക്ക് നന്ദി.....

R.K.Biju Kootalida said...

good language....
ehuthuka iniyum..

Praveen said...

This is the one of the best poem from the modern poetrist.I like it.The lines starts from "thalam pizhachoru" is beautifully presented by you.keep it up.


Regards

PraveenP