Friday, 25 July 2008

വെന്തു തീര്ന്നൊരു നാ‍ട്ടിലേക്ക്


ശാന്തിമന്ത്രം ഓതുവാനായ്
ശാന്തരായെന് കൂടെ വരിക
വെന്തു തീര്ന്നൊരു നാട്ടിലേക്ക്
കുന്തിരിക്കം പുകച്ചുപോകാം

നരന്റൊടുങ്ങാ പകക്ക് മുന്നില്‍
പാരിടമാകെ പകച്ചു നില്‍പ്പൂ
ചരിത്രമുറങ്ങുമാ മണ്ണിലിരുന്ന്
കരഞ്ഞു തീ‍ര്ക്കണോ ശിഷ്ട കാലം..?

കപടസ്നേഹം നടിച്ചൊടുക്കം; തോഴനെ
കപാലമില്ലാ ഉടലാക്കി മാറ്റും
കപോലകല്പിതമായുള്ള തന്‍ലോകത്ത്
കപോതവ്രതനല്ലീ‍ശനെന്നോര്ക്കുക.!

അക്കരപച്ചക്കായ് വെമ്പുംമനസ്സാല്‍
ഊക്ക് കാട്ടി പിടിച്ചടക്കീടും
ഒക്കാതെ വന്നാല്‍ തക്കം പാര്ത്ത്
ഒക്കും വിധേനെയും കൈക്കലാക്കീടും…

വികൃതാനുഭവത്തിനാവര്ത്തനങ്ങള്‍
തകൃതിയായ് അരങ്ങേറുന്നു കഷ്ടം
പ്രകൃതിയിലിനി കെടുതിയുണ്ടോ ബാക്കി
സുകൃതമില്ലാത്തയീ ജന്മങ്ങള്ക്കേകാന്‍…

കര്ണ്ണങ്ങളിലെന്നും ഘോരശബ്ദം
വര്ണ്ണം നശിച്ച സ്വപ്നങ്ങളും സ്വന്തം
വാര്ക്കാനിനി മിഴിനീരുമില്ല
ആര്ത്തനാദങ്ങളും അനാഥരും ബാക്കി...

ദുരമൂത്തുന്മാദത്താല്‍ നിങ്ങള്‍
ദുരിതം വിതച്ച് പോകുമ്പോള്‍
ദുരവസ്ത കണ്ടിട്ടും; നിങ്ങള്ക്ക്
ദുരാഗ്രഹം ശേഷിക്കുന്നുവോ..

പട്ടാംബരത്താല്‍ ചുറ്റുവാനോ; നിങ്ങള്ക്ക്
ചുട്ടുവെണ്ണീറായ് പറത്തുവാനോ – രാജ്യത്തെ
പട്ടയമെല്ലാമെടുത്ത് കൊള്ക! എങ്കിലും
പട്ടടയാക്കി മാറ്റരുതാ രാജ്യത്തെ…

നീതികഥയെഴുതാനൊരുങ്ങുകല്ല
നീതികേടുകണ്ടോ സഹിക്കവയ്യ
നീതിഞ്ജര്ക്കെന്റെ കൂടെ പോരാം
നീതിക്കായൊരു പടയൊരുക്കാം…

കരങ്ങളില്‍ പുരണ്ടോരുധിരം തുടച്ചാല്‍
പരിഹാരമാവുമോ പാപമുക്തി നേടാന്‍
കരളലിയുന്നുണ്ടെങ്കിലിനി…
കരം കോര്ത്തെന്റെ കൂടെ പോരാം…!

ഓര്‍ക്കുക! മ്ലേച്ചരെയൊതുക്കാനൊരുത്തന്‍
കല്‍ക്കിയായ്, യേശുവായ്, ഈസയായ്
പുനരവതരിച്ചിടുമന്ത്യഘട്ടത്തിലായ്
ദൈവഹിതം പോലുലകം ഭരിക്കാന്‍…!

12 comments:

എന്റെ സത്രം said...

ഞാന്‍ മുന്നെ എഴുതിയ ഈ കവിത എന്റെ പ്രിയ സുഹൃത്ത് നൌഷാദ് എഡിറ്റ് ചെയ്ത് ഉണ്ടാക്കി അയച്ചുതന്ന ഒരു ചിത്രത്തെ ആസ്പ്ദമാക്കി ചിലമാറ്റങ്ങള്‍ വരുത്തി ആചിത്രത്തോടൊപ്പം നിങ്ങള്‍ക്ക് നല്‍കുന്നു..
സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ.....

പാമരന്‍ said...

സ്വീകരിച്ചിരിക്കുന്നു..!

പള്ളിക്കരയില്‍ said...

അശാന്തി അരങ്ങ് വാഴുമ്പോള്‍ കവിതയില്‍ ആവിഷ്കൃതമായ ചിന്തകള്‍ അതീവ പ്രസക്തം.
പ്രത്യാശയുടെ ഒരു പ്രകാശകിരണം ബാക്കിവെച്ചുകൊണ്ട് കവിത അവസാനിപ്പിച്ചത് ഉചിതമായി.
സന്തോഷം

mumsy-മുംസി said...

നന്നായി പക്ഷേ ചെറിയ ഒരു സംശയം . പ്രാസഭംഗിയില്‍ ഇത്രക്ക് ശ്രദ്ദ്ധ കാണിക്കേന്ടതുണ്ടായിരുന്നോ?

ദ്രൗപദി said...

നന്നായിരിക്കുന്നു..
ആത്മരോക്ഷവും
വൈകാരികതയും
ഒരുമിച്ച്‌ കൈകോര്‍ക്കുന്നു ഈ ഭൂമികയില്‍....


ആശംസകള്‍

പുതു കവിത said...

kavitha kurachu koodi moorchyullathaakki maatuka.

അത്ക്കന്‍ said...
This comment has been removed by the author.
അത്ക്കന്‍ said...

വെളുത്ത പ്രാവിന്‍‌റ്റെ കരിഞ്ഞവുടലില്‍,
എണ്ണ തിരയുന്ന കാപാലികര്‍.

ദൈവത്തിന്‍ അസ്ഥി തിരയാന്‍,
ഭൂമി കുഴിക്കുന്ന കോമരങ്ങള്‍.


രോഷം ഞാനും ചേര്‍ന്ന് പ്രകടിപ്പിക്കട്ടെ.
നന്നായി എഴുതി. ഭാവുകങ്ങള്‍

ഞാന്‍ ഇരിങ്ങല്‍ said...

മുസ്തഫ.. ഇവിടെ വരാന്‍ ഒരു പാട് വൈകി. മെയില്‍ അതും യാഹൂ..നോക്കുകപതിവ് വല്ലപ്പോഴുമാണ് പിന്നെ ഈ അടുത്തകാലത്ത് എല്ലാ പോസ്റ്റുകളില്‍ പോയിട്ട് സ്വന്തം ബ്ലോഗില്‍ തന്നെ കയറിയിട്ട് ദിവസമേറെയായി.

കവിത ഇനിയും മെച്ചപ്പെടുത്തണം
ഓരോ വരിയിലും കത്തുന്ന തീപ്പന്തമാകണം വാക്കുകള്‍

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

സുമയ്യ said...

നന്നായല്ലൊ കവിത .അനീതിയോടുള്ള ഈ ചങ്കൂറ്റം എന്നെന്നും ജീവിതത്തില്‍ ഉണ്ടാകട്ടെ.

കുഞ്ഞിപെണ്ണ് - Kunjipenne said...

നന്നായി
:)

Sapna Anu B.George said...

നല്ല കവിത...